ഇന്ത്യക്കാരി അധ്യാപികയ്ക്ക് യു.എസില്‍ ആദരം
ഓസ്റ്റിന്‍: ഇന്ത്യക്കാരി അധ്യാപികയ്ക്ക് അമേരിക്കയില്‍ ആദരം. ചെന്നൈ സ്വദേശിനിയായ രേവതി ബാലകൃഷ്ണനാണ് പ്രസിഡന്റ് ബറാക് ഒബാമയുടെ ആദരം ലഭിച്ചത്.
വൈറ്റ് ഹൗസില്‍ വച്ചാണ് ഓസ്റ്റിന്‍ പാറ്റ്സി സോമര്‍ എലിമെന്ററി സ്കൂള്‍ അധ്യാപികയായ രേവതിയെ ആദരിച്ചത്. വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രകടനം അടിസ്ഥാനമാക്കിയാണ് അംഗീകാരം ലഭിച്ചത്. ഈ വര്‍ഷത്തെ ടെക്സാസ് നാഷണല്‍ ടീച്ചര്‍ ഓഫ് ദി ഇയറില്‍ രേവതി പങ്കെടുക്കാനനിരിക്കയാണ്. ടെക്സാസ് സ്റ്റേറ്റ് ടീച്ചര്‍ ഓഫ് ദ ഇയര്‍ രേവതിയായിരുന്നു.
നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിലും ക്ലാസില്‍ കുട്ടികളുമായി ഇടപഴകുന്നതും ക്രിയാത്മക സമീപനത്തിലും കഴിവു തെളിയിച്ചവരെയാണ് നാഷണല്‍ ടീച്ചര്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കുന്നത്.
കണക്കാണ് രേവതിയുടെ വിഷയം. മദ്രാസ് യൂനിവേഴ്സിറ്റിയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും നോര്‍ത്ത് ഈസ്റ്റേണ്‍ യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയാണ് രേവതി അധ്യാപന രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."