HOME
DETAILS
MAL
ജില്ലയോട് സര്‍ക്കാരിന് ചിറ്റമ്മ നയം: കെ.എല്‍ പൗലോസ്
backup
October 15 2016 | 19:10 PM
കല്‍പ്പറ്റ: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴക്കുറവ് അനുഭവപ്പെട്ട വയനാട് ജില്ലയോട് എല്‍.ഡി.എഫ് സര്‍ക്കാരിന് ചിറ്റമ്മ നയമാണന്ന് ഡി.സി.സി പ്രസിഡന്റ് കെ.എല്‍ പൗലോസ്. വയനാട്ടിലെ മഴക്കുറവ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും വരള്‍ചാ ബാധിത ജില്ലകളില്‍ വയനാടിനെ ഉള്‍പെടുത്താതിരുന്നത് ജില്ലയെ പ്രതിനിധീകരിക്കുന്ന ഭരണകക്ഷി എം.എല്‍.എമാരുടെ കഴിവുകേടാണ്.
വയനാട്ടിലെ 13 വില്ലേജുകള്‍ പരിസ്ഥിതിലോല മേഖലയിലുള്‍പ്പെടുത്തി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുകയാണ്. പ്രതിപക്ഷത്തിരുന്നപ്പോള്‍ ജനങ്ങളോട് പറഞ്ഞതിനെല്ലാം വിരുദ്ധമായ കര്‍ഷക ദ്രോഹ നിലപാടാണ് സി.പി.എമ്മും അവരുടെ എം.എല്‍.എമാരും സ്വീകരിക്കുന്നത്. ഇതിനെതിരേ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോപവുമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."