ഉള്‍പ്പെടുത്താത്തത് പ്രതിഷേധാര്‍ഹം: കിസാന്‍സഭ
കല്‍പ്പറ്റ: ഇത്തവണ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ അളവില്‍ കാലവര്‍ഷം ലഭിച്ച വയനാടിനെ വരള്‍ച്ചാ ബാധിത ജില്ലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താത്ത സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് അഖിലേന്ത്യാ കിസാന്‍സഭ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. കാര്‍ഷിക മേഖലയില്‍ ഉണ്ടാവാനിടയുള്ള കൃഷിനാശവും ഉല്‍പാദന മാന്ദ്യവും പരിഗണിച്ച് കര്‍ഷകരുടെ കടങ്ങളെല്ലാം മരവിപ്പിക്കുകയോ എഴുതിതള്ളുകയോ വേണമെന്നാണ് ആവശ്യമുയരുന്നത്. പുതുതായി പലിശ രഹിതവായ്പ ലഭ്യമാക്കാന്‍ പാക്കേജ് തയാറാക്കണം.
സര്‍ക്കാര്‍ മുന്‍കൈയെടുത്ത് കൃഷി-ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെയും കര്‍ഷക സംഘടനാ പ്രതിനിധികളുടെയും യോഗം വിളിക്കണമെന്നും കിസാന്‍സഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് അഡ്വ. കെ. ഗീവര്‍ഗീസ് അധ്യക്ഷനായി.
സെക്രട്ടറി പി.എസ് വിശ്വംഭരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ അമ്പി ചിറയില്‍, എ.എം ജോയി, വി.ജി വിജയന്‍, കെ. വാസുദേവന്‍, നെടിയഞ്ചേരി വാസു, അഡ്വ. പ്രകാശാനന്ദന്‍, കെ.പി രാജന്‍, എം. ബാലകൃഷ്ണന്‍, ഷാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."