പട്ടിത്തറയില്‍ വയലുകള്‍ ഉണങ്ങി തുടങ്ങി
കൂറ്റനാട്: മഴയില്ലാത്തതിനാല്‍ പട്ടിത്തറ കൃഷിഭവന്‍ പരിധിയിലെ കോട്ടപ്പാടം, വേങ്ങശ്ശേരി, ചെറളപ്പാടം, കക്കാട്ടിരി,വട്ടേനാട്, ചേരാംചിറ, മല, പാടശേഖരങ്ങളിലെ നെല്ല് ഉണക്ക ഭീഷണിയിലായി. വെള്ളമില്ലാത്തതിനാല്‍ പാടത്ത് നട്ടിരിക്കുന്ന ഞാറുകള്‍ ഒട്ടുമിക്കവയും കരിഞ്ഞുപോയി. നടീല്‍ നടന്നതിനു ശേഷമുള്ള വെള്ളം ഞാറിനു കിട്ടാത്തതാണ് കൃഷി ഉണങ്ങാന്‍ കാരണമായിരിക്കുന്നത്. കര്‍ഷകര്‍ നിലവിലുണ്ടായിരുന്ന കിണറുകളിലെയും കുളങ്ങളിലേയും വെള്ളംപരമാവധി ഉപയോഗിച്ച് കൃഷി സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടങ്കിലും പല ഇടങ്ങളയും വെള്ളമില്ലാത്തതിനാല്‍ സ്ഥിതിഗതി വളരെ രൂക്ഷമായിരിക്കുകയാണ്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാലാവസ്ഥ കനിഞ്ഞില്ലങ്കില്‍ പുളിയംപറ്റ കായലില്‍ നിന്നോ,ഭാരതപ്പുഴയില്‍ നിന്നോ ജലസേജനപദ്ധതി പ്രകാരം വെള്ളം ലഭ്യമാക്കണമെന്നാണ് പാടശേഖര സമിതികളുടെ ആവശ്യം. ഉണക്ക ഭീഷണി നേരിടുന്ന വയലുകളില്‍ കൃഷിഭവനിലെ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."