HOME
DETAILS
MAL
ലഹരി നിര്‍മാര്‍ജനം: പഞ്ചായത്ത്തല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും
backup
October 15 2016 | 19:10 PM
പാലക്കാട്: ജില്ലയിലെ ലഹരി നിര്‍മാര്‍ജ്ജനം ലക്ഷ്യമിട്ട് എ.ഡി.എം. എസ്. വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല മദ്യനിരോധന സമിതി യോഗത്തില്‍ പഞ്ചായത്ത്തല ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ തീരുമാനമായി. ലഹരി സംബന്ധമായ പ്രശ്‌നങ്ങള്‍ ബ്ലോക്ക്-പഞ്ചായത്ത്തലത്തില്‍ തന്നെയുളള സമിതിയോഗങ്ങളിലൂടെ പൊലിസിന്റെ സാന്നിദ്ധ്യത്തില്‍ സാധ്യമാക്കാനും അത്തരത്തില്‍ പരിഹരിക്കാന്‍ കഴിയാത്തവ ജില്ല സമിതി മുന്‍പാകെ സമര്‍പ്പിക്കാനും യോഗത്തില്‍ ധാരണയായി. സ്‌ക്കൂള്‍ പരിസരങ്ങളിലെ ലഹരി ഉപയോഗങ്ങളും വില്‍പ്പനയും കര്‍ശന നീരിക്ഷണത്തിന് വിധേയമാക്കും.
ബ്ലോക്ക്-പഞ്ചായത്ത് പ്രതിനിധികളുടെ സഹകരണത്തോടെ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കാനും മറ്റ് ലഹരി വിരുദ്ധ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ ധാരണയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."