വടകരയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ജവാന് വെടിയേറ്റ് മരിച്ചു
കോഴിക്കോട്: വടകരയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബി.എസ്.എഫ് ഇന്‍സ്പെക്ടറെ സഹപ്രവര്‍ത്തകനായ കോണ്സറ്റബിള് വെടിവെച്ചുകൊന്നു. രാജസ്ഥാന് സ്വദേശിയായ രാം ഗോപാല്‍ മീണ(44)യാണ് മരിച്ചത്. ഇന്നലെ രാത്രി 11.30ഓടു കൂടിയിരുന്നു സംഭവം. വടകര ഇരിങ്ങല്‍ കോട്ടക്കല്‍ ഇസ്ലാമിക് എച്ച്.എസ്.എസില്‍ വച്ചാണ് സംഭവം നടന്നത്. ബി.എസ്.എഫ് ജവാന് ഉമേശ് യാദവാണ് വെടിവെച്ചത്. ഇദ്ദേഹത്തിന് ലീവ് അനുവദിക്കാത്തതിനാണ് സീനിയര്‍ ഉദ്യോഗസ്ഥനെ വെടിവച്ചതെന്ന് പൊലിസ് പറഞ്ഞു.
ഇദ്ദേഹം കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. ഇദ്ദേഹത്തിനുവേണ്ടി പൊലിസ് തിരച്ചില്‍ തുടരുകയാണ്. ഇന്നലെ വൈകുന്നേരം ക്യാമ്പില്‍ സൈനികര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ഈ തര്‍ക്കമാണ് പിന്നീട് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കരുതുന്നത്. വടകര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള കനത്ത പൊലിസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മരിച്ച രാംഗോപാല്‍ മീണയുടെ മൃതദേഹം വടകര സഹകരണ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതല്‍ അന്വോഷണത്തിന് ശേഷം മാത്രമേ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്നാണ് പൊലിസ് അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."