കരിപ്പൂരില്‍ നിന്ന് റിയാദ്, ജിദ്ദ സര്‍വിസുകള്‍ വീണ്ടും
കൊണ്ടോട്ടി: കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് നിലച്ച ജിദ്ദ,റിയാദ് മേഖലകളില്‍ സര്‍വിസിനൊരുങ്ങി എയര്‍ ഇന്ത്യയും, ജെറ്റ് എയര്‍ വേയ്‌സും രംഗത്ത്. പതിവ് യാത്രാതിരക്കും ഉംറ,ഹജ്ജ് തീര്‍ഥാടകരേയും ലക്ഷ്യം വച്ചാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്. സഊദി സെക്ടറായ ദമാമിലേക്ക് മാത്രമാണ് എയര്‍ ഇന്ത്യ എക്പ്രസ് സര്‍വിസുളളത്.
ഡിസംബര്‍ രണ്ടു മുതലാണ് റിയാദിലേക്ക് എയര്‍ ഇന്ത്യാ സര്‍വിസ് ആരംഭിക്കുന്നത്. ബോയിംഗ് 737 ഇനത്തില്‍ പെട്ട വിമാനം185 യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതാണ്. യാത്രക്കാരന് ഏഴു കിലോ ഹാന്റ് ബാഗും കൊണ്ടുപോകാം. ഞായര്‍, തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളിലാണ് സര്‍വിസ്. റിയാദില്‍ നിന്ന് ഉച്ചക്ക്1.15ന് പുറപ്പെടുന്ന വിമാനം രാത്രിയോടെ കരിപ്പൂരിലെത്തും.
രാവിലെ 9.15ന് റിയാദിലേക്ക് മടങ്ങും. സര്‍വിസ് ആരംഭിക്കുന്ന വിവരം വിമാനക്കമ്പനി ട്രാവല്‍ ഏജന്‍സികളെ അറിയിച്ചിട്ടുണ്ട്. 25,000 റിയാല്‍ കെട്ടിവെക്കുന്നവര്‍ക്ക് മാത്രം കരിപ്പൂര്‍-മുംബൈ-ജിദ്ദ കണക്ഷന്‍ സര്‍വിസിനാണ് ശ്രമിക്കുന്നത്.
മുംബൈയില്‍ കാത്തിരിപ്പ് അധികമില്ലാതെ സര്‍വിസ് ആരംഭിക്കാനാണ് എയര്‍ഇന്ത്യയുടെ തീരുമാനം. ആഴ്ചയില്‍ നാലു സര്‍വിസുകളുണ്ടാകും. എന്നാല്‍ ജെറ്റ് എയര്‍വേയ്‌സ് നേരിട്ട് പറക്കാനുളള ശ്രമത്തിലാണ്. വിമാന കമ്പനി എയര്‍പോര്‍ട്ട് അതോറിറ്റിയേയും വ്യോമയാന മന്ത്രാലയത്തേയും സമീപിച്ചിട്ടുണ്ട്. രണ്ടു കമ്പനികളും ഡിസംബറില്‍ സര്‍വിസ് ആരംഭിക്കും. ജെറ്റ് അടുത്ത മാസം ഖത്തറിലേക്ക് സര്‍വിസ് ആരംഭിക്കുന്നുണ്ട്.
കരിപ്പൂരില്‍ നിന്ന് അഞ്ചു മണിക്കൂര്‍ പറന്നെത്താന്‍ കഴിവുള്ള ചെറിയ വിമാനങ്ങള്‍ സര്‍വിസിനെത്തിക്കാനാവാത്തതിനാല്‍ എയര്‍ ഇന്ത്യയും,സഊദി എയര്‍ലൈന്‍സും 2015 മെയ് ഒന്നുമുതല്‍ സര്‍വിസ് അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ കരിപ്പൂരിനെ ആശ്രയിച്ച മിക്ക യാത്രക്കാര്‍ക്കും നെടുമ്പാശ്ശേരിയിലേക്ക് പോവുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. ഇവരെ വീണ്ടും കരിപ്പൂരിലേക്ക് എത്തിക്കാനുളള ശ്രമത്തിലാണ് വിമാന കമ്പനി. റണ്‍വേ റീ-കാര്‍പ്പറ്റിംഗ് പ്രവൃത്തികള്‍ ഡിസംബറില്‍ പൂര്‍ത്തിയാവും. ഇതോടെ പകലില്‍ റണ്‍വേയിലേക്ക് വിമാനങ്ങള്‍ക്കുളള എട്ട് മണിക്കൂര്‍ നിയന്ത്രണവും പിന്‍വലിക്കും.
ഇതോടെ 24 മണിക്കൂര്‍ പ്രവൃത്തിക്കുന്ന വിമാനത്താവളമായി വീണ്ടും മാറും.അടുത്ത വര്‍ഷം ഹജ്ജ് സര്‍വിസുകളും ഇവിടെനിന്ന് നടത്താനുളള ശ്രമങ്ങളും നടന്നുവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."