HOME
DETAILS
MAL
മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദനം: ഹൈക്കോടതി റിപ്പോര്‍ട്ട് തേടി
backup
October 15 2016 | 19:10 PM
കൊച്ചി:തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസം മര്‍ദനമേറ്റ സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയോടും വിജിലന്‍സ് കോടതി ജഡ്ജിയോടുമാണ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
മുന്‍മന്ത്രി ഇ.പി ജയരാജനെതിരായ ഹരജി പരിഗണിക്കുമ്പോള്‍ കോടതിയിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഒരു സംഘം അഭിഭാഷകര്‍ മര്‍ദിച്ചിരുന്നു.
വനിതാ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത അഭിഭാഷകരുടെ നടപടിക്കെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."