പൊലിസുകാര്‍ക്കെതിരേ അന്വേഷണം തുടങ്ങി
കോഴിക്കോട്: നഗരത്തില്‍ രാത്രികാല പട്രാളിങ് കാര്യക്ഷമമല്ലെന്ന രീതിയില്‍ പൊലിസ് ഓഫിസറായ വിനയ പ്രസംഗിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂം ഡ്യൂട്ടി ഓഫിസര്‍ ഉള്‍പ്പെടെയുളള പൊലിസുകാര്‍ക്കെതിരേ അന്വേഷണമാരംഭിച്ചു. സിറ്റി പൊലിസ് ചീഫ് ഉമാ ബെഹ്‌റയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ തൃശൂരില്‍ നടന്ന പുലിക്കളിയില്‍ പെണ്‍വേഷം കെട്ടിയ വിനയ, സക്കീന, രഹ്ന ഫാത്തിമ എന്നിവര്‍ക്ക് പെണ്‍കൂട്ടായ്മ നല്‍കിയ സ്വീകരണച്ചടങ്ങിലായിരുന്നു പ്രസംഗം. രണ്ടാം തീയതി രാവിലെ താനും പെണ്‍സുഹൃത്തും റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുളള ആനിഹാള്‍ റോഡിലൂടെ നടക്കുമ്പോള്‍ ബൈക്ക് യാത്രക്കാരായ ചിലരില്‍ നിന്ന് മോശമായ പെരുമാറ്റമുണ്ടായെന്നും 100ല്‍ വിളിച്ച് പൊലിസിനെ അറിയിച്ചപ്പോള്‍ സഹായം ലഭിച്ചില്ലെന്നുമായിരുന്നു പ്രസംഗം. ഇതോടെ ഒക്ടോബര്‍ എട്ടിന് സിറ്റി പൊലിസ് വിനയയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
സംഭവദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്‍ട്രോള്‍ റൂം സി.ഐ,സിറ്റി കണ്‍ട്രോള്‍ റൂം ഡ്യൂട്ടി ഓഫിസര്‍, കസബ പൊലിസ് സ്‌റ്റേഷന്‍ ഡ്യൂട്ടി ഓഫിസര്‍ തുടങ്ങിയവര്‍ക്കെതിരേയാണ് അന്വേഷണം.
പൊലിസുകാര്‍ ജോലിക്കിടയില്‍ വീഴ്ചവരുത്തിയോയെന്നാണ് അന്വേഷിക്കുന്നത്. അതേസമയം, കണ്‍ട്രോള്‍ റൂമിലേയ്ക്ക് വന്ന ഒരു ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് ഉന്നതതല അന്വേഷണമെന്നും സഹായം അഭ്യര്‍ഥിച്ച് ആരും സംഭവദിവസം വിളിച്ചില്ലെന്നുമുളള നിലപാടിലാണ് സിറ്റി കണ്‍ട്രോള്‍ റൂം അധികൃതര്‍.
സഹായംതേടി വിളിച്ചാല്‍ കണ്‍ട്രോള്‍ റൂമിന്റെ പട്രോളിങ് വാഹനം സ്ഥലത്തില്ലെങ്കില്‍ ലോക്കല്‍ സ്‌റ്റേഷനില്‍ അറിയിക്കുകയാണ് പതിവെന്നും ഇതുവരെ യാതൊരു പരാതിയും വിനയയില്‍ നിന്നും ലഭിച്ചിട്ടില്ലെന്നുമാണ് ബന്ധപ്പെട്ട അധികൃതര്‍ ഡി.ജി.പി ലോക് നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ പ്രാഥമിക വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."