തിരുവനന്തപുരത്ത് ജര്‍മന്‍ ഹോണററി കോണ്‍സുലേറ്റ് തുറന്നു
തിരുവനന്തപുരം: ജര്‍മനിയുടെ ഹോണററി കോണ്‍സുലേറ്റ് ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ ഹെല്‍വിഗ് ബ്യോത്തെയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഹോണററി കോണ്‍സലായി നിയമിതനായ ഡോ. സെയ്ദ് ഇബ്രാഹിമിന്റെ സ്ഥാനാരോഹണ ചടങ്ങും ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു.
കേരളവുമായി പല മേഖലകളിലും ജര്‍മനിക്കു സഹവര്‍ത്തിത്വവും പങ്കാളിത്തവുമുണ്ടെന്ന് കോണ്‍സല്‍ ജനറല്‍ ഹെല്‍വിഗ് ബ്യോത്തെ പറഞ്ഞു. ഹരിതോര്‍ജത്തിന്റെ ശാസ്ത്രീയമായ ഉപയോഗവുമായി ബന്ധപ്പെട്ട് കേരളവുമായി ജര്‍മനി സഹകരിക്കുന്നുണ്ട്. നിരവധി ജര്‍മന്‍ കമ്പനികളും സ്ഥാപനങ്ങളും ഹരിത സംസ്ഥാനമാകാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
ഹോണററി കോണ്‍സലായി നിയമിതനായ ഡോ. സെയ്ദ് ഇബ്രാഹിം അറിയപ്പെടുന്ന ഐ.ടി വ്യവസായ സംരംഭകനും ഇന്തോ- ജര്‍മന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ഹോണററി റെപ്രസന്റേറ്റീവുമാണ്. തിരുവനന്തപുരത്തെയും കൊച്ചിയിലെയും ഗോയ്ത്തെ സെന്‍ട്രം ഡയറക്ടറുമാണ് അദ്ദേഹം.
ചടങ്ങില്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്, ഗോയ്ത്തെ സെന്‍ട്രം ചെയര്‍പേഴ്സണ്‍ ജി. വിജയരാഘവന്, ഹോണററി കോണ്‍സല്‍ ഡോ. സെയ്ദ് ഇബ്രാഹിം എന്നിവരും പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."