നാലുവയസുകാരിയുടെ മുങ്ങിമരണം കൊലപാതകം : പ്രതി അറസ്റ്റില്‍
പുതുക്കാട്: നാലു വയസുകാരിയുടെ മുങ്ങിമരണം കൊലപാതകമാണെന്ന് തെളിഞ്ഞു. പാലാഴി പടിഞ്ഞാട്ടുംമുറി കണ്ണത്തുപറമ്പില്‍ മേബ (4) യെയാണ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് വീടിനടുത്ത് മണലി പുഴയില്‍ മരിച്ചനിലയില്‍ കണ്ടത്.
സംഭവത്തില്‍ ബന്ധുവായ ആമ്പലൂര്‍ വടക്കുംമുറി വാലിപറമ്പില്‍ പരേതനായ വിജയന്റെ ഭാര്യ ഷൈലജ (49) യാണ് അറസ്റ്റിലായത്. സംസ്‌കാരത്തിനു ശേഷമാണ് വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ചില സംശയങ്ങള്‍ ഉണ്ടായത്.
സംശയം ഷൈലജയെ കേന്ദ്രീകരിച്ചായിരുന്നു. പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. ദുര്‍നടപ്പും മോഷണവും തൊഴിലാക്കിയ ഷൈലജയെ ബന്ധുക്കള്‍ അകറ്റിനിര്‍ത്തുകയായിരുന്നു. മൂത്ത സഹോദരന്‍ മോഹനന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഷൈലജ ഇവരുടെ വീട്ടിലെത്തുന്നത്. മോഹനന്റെ സഞ്ചയനചടങ്ങുകള്‍ കഴിഞ്ഞതിന് പിന്നാലെയാണ് മേബയുടെ മരണം.
കുട്ടിയെ വശീകരിച്ച് പുഴ കടവിലേക്ക് കൊണ്ടുപോയി വെള്ളത്തിലേക്ക് എടുത്തെറിയുകയായിരുന്നു. ഷൈലജ നനഞ്ഞ വസ്ത്രങ്ങളുമായി പുഴയില്‍ നിന്ന് കയറിവരുന്നത് ബന്ധുക്കള്‍ കണ്ടതാണ് സംശയത്തിനിടയാക്കിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."