സാമൂഹ്യ പരിഷ്കാരങ്ങളില്‍ മിഷനറിമാരുടെ പങ്ക് വലുത്: ബിഷപ്പ് തോമസ് കെ ഉമ്മന്‍
കോട്ടയം: കേരളത്തിലെ സാമൂഹിക നവോത്ഥാനത്തില്‍ മിഷനറിമാരുടെ പങ്ക് വലുതെന്ന് സി.എസ്സ്.ഐ ഡപ്യൂട്ടി മോഡറെറ്റര്‍ ബിഷപ്പ് തോമസ് കെ ഉമ്മന്‍ പറഞ്ഞു. കേരളത്തിലേക്കുള്ള മിഷനറി ആഗമനത്തിന്റെ ഇരുനൂറാം വാര്‍ഷിക ആഘോഷങ്ങളുടെ സമാപനം കുറിച്ചു കൊണ്ട് നവംബറില്‍ കോട്ടയത്ത് നടക്കുന്ന സമ്മേളനകാര്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്നു ബിഷപ്പ്.
ആദ്യ മിഷനറി റവ. തോമസ് നോര്ട്ടന്, അച്ചടിയുടെ പിതാവായ റവ.ബെഞ്ചമിന്‍ ബെയ്ലി, വിദ്യാഭ്യാസ പരിഷ്കര്‍ത്താവായിരുന്ന റവ.ഹെന്‍ട്രി ബേക്കര്‍ തുടങ്ങിയ മിഷനറിമാരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ വലുതെന്ന് അദ്ദേഹം പറഞ്ഞു.
മിഷനറി ആഗമന ദ്വിശതാബ്ധി ആഘോഷങ്ങള്‍ നവംബര്‍ 11,12,13 തീയതികളില്‍ കോട്ടയത്ത് നടക്കും. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനോടാണ് സി.എസ്.ഐ സഭയ്ക്ക് താല്പര്യമെന്നും അദ്ദേഹം പറഞ്ഞു. ഇത് സഭ നേരത്തെയും വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ള റിപ്പോര്‍ട്ടുകള്‍ രാഷ്ട്രീയക്കാരുടെ താല്പര്യങ്ങള്ക്ക് വേണ്ടി ഉണ്ടാക്കിയതാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമൂലം ആരും കുടിയിറക്കപ്പെടുമെന്നും കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്നും കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."