HOME
DETAILS

ജയരാജന്‍ രാജിവച്ചതുകൊണ്ട് പ്രശ്‌നം തീരില്ല: എം.ടി രമേശ്

  
backup
October 15 2016 | 20:10 PM

%e0%b4%9c%e0%b4%af%e0%b4%b0%e0%b4%be%e0%b4%9c%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%81%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d



തിരുവനന്തപുരം: ഇ.പി ജയരാജന്‍ രാജിവച്ചതുകൊണ്ടു പ്രശ്‌നം തീരില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. മുഖ്യമന്ത്രി അറിയാതെയാണു നിയമനങ്ങള്‍ നടന്നതെന്നു വിശ്വസിക്കാനാവില്ല. നിയമന കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പങ്കാളിത്തം പകല്‍ പോലെ വ്യക്തമാണ്. അതിനാല്‍ വിജിലന്‍സ് അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനേയും ഉള്‍പ്പെടുത്തണം. ജയരാജന്റെ രാജി മഹാകാര്യമായി ഉയര്‍ത്തിപ്പിടിക്കുന്ന സി.പി.എം നിലപാടു പരിഹാസ്യമാണ്. ഗത്യന്തരമില്ലാതെയാണു ജയരാജന്‍ രാജിവച്ചത്. ആരോപണം ഉയര്‍ന്നപ്പോള്‍ മുതല്‍ വ്യാപക പ്രതിഷേധം ഉണ്ടായെങ്കിലും ജയരാജനെ സംരക്ഷിക്കുന്ന നിലപാടാണു പാര്‍ട്ടിയും മുഖ്യമന്ത്രിയും സ്വീകരിച്ചത്. എന്നാല്‍ ആര്‍ക്കും രക്ഷപ്പെടുത്താനാകാത്തവിധം കുരുക്കു മുറുകിയപ്പോള്‍ രാജിവക്കേണ്ടി വന്നതാണ്. 100 ദിവസത്തിനുള്ളില്‍ ഒരു മന്ത്രിക്കു രാജിവക്കേണ്ടിവന്നതോടെ അഴിമതിയുടെ കാര്യത്തില്‍ യു.ഡി.എഫുമായി എല്‍.ഡി.എഫിന് വ്യത്യാസമില്ലെന്നു തെളിഞ്ഞു. ഇ.പി ജയരാജനെതിരായ വാര്‍ത്ത പുറത്തുവരരുതെന്ന ചിന്തമൂലമാണു വിജിലന്‍സ് കോടതിയില്‍ മാധ്യമങ്ങളെ അക്രമിച്ചത്. അക്രമത്തിന് പിന്നില്‍ അഭിഭാഷകരുടെ വേഷം ധരിച്ച സി.പി.എം ആജ്ഞാനുവര്‍ത്തികളാണ്. കോടതിയില്‍ നിന്നു മാധ്യമങ്ങളെ ആട്ടിപ്പായിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  10 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  10 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  10 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  10 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  10 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  10 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  10 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  10 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  10 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  10 days ago