കേരള സര്‍വകലാശാല
പി.ജി സ്‌പോട്ട് അഡ്മിഷന്‍
കേരള സര്‍വകലാശാലയുടെ കീഴിലുള്ള ഗവ, എയ്ഡഡ് സ്വാശ്രയ ഐ.ടി കോളജുകളിലെ എം.എ, എം.എസ്‌സി, എം.കോം കോഴ്‌സുകളില്‍ നിലവില്‍ ഒഴിവുള്ള എസ്.സി, എസ്.ടി വിഭാഗം സീറ്റുകളിലേക്ക് ഒക്‌ടോബര്‍ 18-ന് പാളയം സെനറ്റ് ഹൗസ് കാംപസിലെ സെനറ്റ് ഹാളില്‍ വച്ച് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. രാവിലെ ഒമ്പത് മണിമുതല്‍ 11 മണി വരെ സെനറ്റ് ഹാളില്‍ ഹാജരായി രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്നും റാങ്ക് അടിസ്ഥാനത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. പട്ടിക വര്‍ഗ വിഭാഗക്കാരുടെ സ്‌പോട്ട് അഡ്മിഷനു ശേഷം ഒഴിവുവരുന്ന സീറ്റുകള്‍ പട്ടികജാതി (എസ്.സി) വിഭാഗത്തിലേക്ക് മാറ്റപ്പെടും. ജാതി തെളിയിക്കുതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ബന്ധപ്പെട്ട റവന്യൂ അധികാരികളില്‍ നിന്നും ഹാജരാക്കിയാല്‍ മാത്രമേ അഡ്മിഷന്‍ ലഭിക്കുകയുള്ളൂ. യോഗ്യത തെളിയിക്കുതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം.
എം.ഫില്‍ പ്രവേശനം
കേരള സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലേയും യൂനിവേഴ്‌സിറ്റി കോളജിലേയും എം.ഫില്‍ പ്രോഗ്രാമിലേക്കുള്ള പ്രവേശനം കേരള സര്‍വകലാശാലയിലെ പഠനവകുപ്പുകളില്‍ ഒക്‌ടോബര്‍ 17-നും യൂനിവേഴ്‌സിറ്റി കോളജിലെ പഠനവകുപ്പുകളില്‍ ഒക്‌ടോബര്‍ 18-നും നടത്തും. പ്രവേശനത്തിന് തെരഞ്ഞെടുത്തിട്ടുള്ളവര്‍ വെബ്‌സൈറ്റില്‍ (ംംം.മറാശശൈീി.െസലൃമഹമൗിശ്‌ലൃശെ്യേ.മര.ശി) നിന്ന് അഡ്മിഷന്‍ മെമ്മോ ഡൗണ്‍ലോഡ് ചെയ്യണം.
ബി.എസ്‌സി പരീക്ഷ
കേരള സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം മാറ്റിവെച്ച രണ്ടാം വര്‍ഷ ബി.എസ്‌സി കംപ്യൂട്ടര്‍ സയന്‍സ് ബി.സി.എ റഗുലര്‍ ആന്‍ഡ് സപ്ലിമെന്ററി - പുതിയ സ്‌കീം ആന്‍ഡ പഴയ സ്‌കീം പരീക്ഷകള്‍ ഒക്‌ടോബര്‍ 25 മുതല്‍ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള കേന്ദ്രങ്ങളില്‍ പരീക്ഷ നടത്തും. പരീക്ഷാകേന്ദ്രങ്ങള്‍ക്കും സമയത്തിലും മാറ്റമില്ല. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃശെ്യേ.മര.ശി) ലഭിക്കും.
എം.ഫില്‍ വൈവ
കേരള സര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേയും കോളജുകളിലേയും 2015-16 ബാച്ചിലെ രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ വിദ്യാര്‍ഥികളുടെ വൈവ ഒക്‌ടോബര്‍ 28 (ഹിസ്റ്ററി), നവംബര്‍ എട്ട് (ബോട്ടണി - യൂനിവേഴ്‌സിറ്റി കോളജ്), ഒക്‌ടോബര്‍ 24 മുതല്‍ ഒക്‌ടോബര്‍ 28 വരെ (ബോട്ടണി), ഒക്‌ടോബര്‍ 26 (ബയൊകെമിസ്ട്രി), ഒക്‌ടോബര്‍ 27 (ജനറ്റിക്‌സ് ആന്‍ഡ് ജിനോമിക്‌സ്), നവംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ (ഫിസിക്‌സ്), ഒക്‌ടോബര്‍ 27 (കെമിസ്ട്രി), ഒക്‌ടോബര്‍ 17 (മാനേജ്‌മെന്റ്), നവംബര്‍ മൂന്ന്, നാല് തീയതികളില്‍ (എഡ്യൂക്കേഷന്‍), ഒക്‌ടോബര്‍ 21 (കൊമേഴ്‌സ്) ഒക്‌ടോബര്‍ 17 മുതല്‍ 24 വരെ (ഫ്യൂച്ചേഴ്‌സ് സ്റ്റഡീസ്) ഒക്‌ടോബര്‍ 21 (ഡെമോഗ്രഫി), ഒക്‌ടോബര്‍ 24 (അക്ച്യൂറിയല്‍ സയന്‍സ്), ഒക്‌ടോബര്‍ 31 (പെര്‍ഫോമിങ് ആന്‍ഡ് വിഷ്വല്‍ ആര്‍ട്‌സ്), ഒക്‌ടോബര്‍ 28 (ഫിലോസഫി - യൂനിവേഴ്‌സിറ്റി കോളജ്), നവംബര്‍ 16 (മലയാളം), ഒക്‌ടോബര്‍ 21 (സോഷ്യോളജി) തീയതികളില്‍ അതത് പഠനവകുപ്പുകളില്‍ നടത്തും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃശെ്യേ.മര.ശി) ലഭിക്കും.
എല്‍.എല്‍.എം
ഡെസര്‍ട്ടേഷന്‍
കേരള സര്‍വകലാശാല നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം ഡെസര്‍ട്ടേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്‌ടോബര്‍ 28-ലേക്ക് നീട്ടി.
പരീക്ഷാഫലം
കേരള സര്‍വകലാശാല ജൂണില്‍ നടത്തിയ എം.എ സംസ്‌കൃതം ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കേരള സര്‍വകലാശാല ജൂണില്‍ നടത്തിയ എം.എ ജര്‍മ്മന്‍ ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എം.എസ്‌സി ജ്യോഗ്രഫി
പ്രാക്ടിക്കല്‍, വൈവ
കേരള സര്‍വകലാശാല ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി ജ്യോഗ്രഫി പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും ഒക്‌ടോബര്‍ 31 മുതല്‍ നവംബര്‍ രണ്ട് വരെ രാവിലെ 10 മണിമുതല്‍ അതത് കോളജുകളില്‍ നടത്തും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
ഡിഗ്രി മൂല്യനിര്‍ണയം
കേരള സര്‍വകലാശാല നടത്തിയ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് രണ്ട്, നാല് സെമസ്റ്റര്‍ ബി.എ, ബി.എസ്‌സി, ബി.കോം പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാംപുകള്‍ ഒക്‌ടോബര്‍ 18 മുതല്‍ 25 വരെ എല്ലാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലേയും റഗുലര്‍ ക്ലാസുകള്‍ റദ്ദ് ചെയ്തുകൊണ്ട് നടത്തും.
പി.ജി.ഡി.ബി.ടി ഫലം
കേരള സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം ജൂലൈയില്‍ നടത്തിയ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ബ്യൂട്ടി തെറാപ്പി പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭിക്കും.
എം.എഡ് തീസിസ്
കേരള സര്‍വകലാശാല എം.എഡ് വിദ്യാര്‍ഥികളുടെ തീസിസ് സമര്‍പ്പിക്കുവാനുള്ള തീയതി നവംബര്‍ 14 വരെ നീട്ടി.
ബി.ആര്‍ക് ഫലം
കേരള സര്‍വകലാശാല ജൂണില്‍ നടത്തിയ ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക് (സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭിക്കും.
എല്‍.എല്‍.ബി പരീക്ഷ മാറ്റി
കേരള സര്‍വകലാശാല ഒക്‌ടോബര്‍ 17-ന് തുടങ്ങാനിരുന്ന രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി (ത്രിവത്സരം), ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി (പഞ്ചവത്സരം) പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
ബി.കോം ഫലം
കേരള സര്‍വകലാശാല ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.കോം കൊമേഴ്‌സ് വിത്ത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.കോം കൊമേഴ്‌സ് ആന്‍ഡ് ടാക്‌സ് പ്രൊസീജിയര്‍ ആന്‍ഡ് പ്രാക്ടീസ്, ബി.കോം കൊമേഴ്‌സ് ആന്‍ഡ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ്, ബി.കോം ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് എന്നീ കരിയര്‍ റിലേറ്റഡ് പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."