മുഖ്യമന്ത്രിക്കെതിരേ വാട്സ്ആപ്പ്; പൊലിസുകാരിക്ക് സസ്പെന്ഷന്
തൊടുപുഴ: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതങ്ങളില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച വാട്സ്ആപ് പോസ്റ്റ് ഷെയര്‍ ചെയ്ത പൊലിസുകാരിക്ക് സസ്പെന്ഷന്. തൊടുപുഴ പൊലിസ് സ്റ്റേഷനിലെ വനിതാ സിവില്‍ പൊലിസ് ഓഫിസര്‍ അഞ്ജു ശ്രീജിത്തിനെയാണ് ജില്ലാ പൊലിസ് മേധാവി എ.വി ജോര്‍ജ് സസ്പെന്‍ഡ് ചെയ്തത്.
തൊടുപുഴ പൊലിസിന്റെ കാവല്‍ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് പോസ്റ്റ് ഷെയര്‍ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ സി.ഐ എന്‍.ജി ശ്രീമോന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് എസ്.പിയുടെ നടപടി. കണ്ണൂരില്‍ സി.പി.എം കൊന്നൊടുക്കിയ ഒരു ചെറിയ പട്ടിക എന്നു തുടങ്ങുന്ന പോസ്റ്റില്‍ 1969 മുതല്‍ 2013 വരെ സി.പി.എം ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍ പരാമര്‍ശിക്കുന്നുണ്ട്.
പോസ്റ്റിന് താഴെ ഇതു പി.എസ്.സി പരീക്ഷയുടെ റാങ്ക് ലിസ്റ്റല്ല, കേരളം ശരിയാക്കാന്‍വേണ്ടി അധികാരിത്തിലെത്തിയ ടീം കണ്ണൂരില്‍ കൊന്നൊടുക്കിയ ആളുകളുടെ പട്ടികയെന്നും പറഞ്ഞാണ് അവസാനിക്കുന്നത്. 1964ല്‍ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമായ വാടിക്കല്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി പ്രതിയാണെന്നും പരാമര്‍ശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."