HOME
DETAILS
MAL
സ്വകാര്യ കോളജുകള്‍ക്ക് ഓട്ടോണമസ് പദവി അനുവദിക്കില്ല: വിദ്യാഭ്യാസ മന്ത്രി
backup
October 15 2016 | 20:10 PM
കോഴിക്കോട്: സ്വകാര്യ മേഖലയിലെ കോളജുകള്‍ക്ക് ഓട്ടോണമസ് പദവി അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പ്രസ്താവിച്ചു.
സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഏറ്റവും ഉയര്‍ന്ന സ്കോറോടെ നാഷണല്‍ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷന് കൗണ്‍സിലിന്റെ (നാക്) 'എ' ഗ്രേഡ് നേടിയതിന്റെ ആഘോഷ പരിപാടികള്‍ കാലിക്കറ്റ് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍വകലാശാലകളുടെ ഓട്ടോണമി അക്കാദമികമാണ് എന്ന് മന്ത്രി വ്യക്തമാക്കി. സ്വകാര്യ സര്‍വകലാശാലകള്‍ സംസ്ഥാനത്ത് അനുവദിക്കില്ല. മന്ത്രി പറഞ്ഞു.
ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായിരുന്നു. പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."