പക്വതയുള്ള ആളെ കണ്ടെത്തിയെന്ന് ചെന്നിത്തല
ആലപ്പുഴ: തനിക്ക് പക്വതയില്ലെന്ന് ആക്ഷേപിച്ച പൊതുമരാത്ത് മന്ത്രി ജി.സുധാകരന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി.
താന്‍ കേരളത്തില്‍ കുറേ കാലമായി പക്വതയുള്ള ഒരാളെ തെരഞ്ഞ് നടക്കുകയായിരുന്നെന്നും ഇപ്പോഴാണ് ആളെ കണ്ടെത്താന്‍ കഴിഞ്ഞതെന്നും ചെന്നിത്തല സുധാകരനെ പരിഹസിച്ചു.
ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഒരിക്കലും സുധാകരന് മറുപടി പറയാറില്ല. അതിന്റെ കാരണം എല്ലാവര്ക്കും അറിയാം. വി.എസ് വോട്ട് ചെയ്യുന്നത് സുധാകരന് എത്തി നോക്കിയ സംഭവത്തില്‍ കേസെടുത്തത് തന്റെ അറിവോടെയല്ല.
ഒരാള്‍ക്ക് എതിരേയും അനാവശ്യമായി കേസെടുക്കാന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് ശ്രമിച്ചിട്ടില്ല. ഈ കേസാണ് സുധാകരന് തന്നോടുള്ള ശത്രുതക്ക് പ്രധാന കാരണം.
ഹരിപ്പാട് മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും സത്യാവസ്ഥ ജനങ്ങള്‍ അറിയണമെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."