കെ.എസ്.ആര്.ടി.സി ബസ്റ്റാന്റില്‍ തെരുവ് നായകളുടെ വിളയാട്ടം; ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും കടിയേറ്റു
കായംകുളം: കെഎസ്ആര്‍ടിസി ബസ്റ്റാന്റില്‍ തെരുവ് നായകളുടെ വിളയാട്ടം .ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും കടിയേറ്റു.
ഡ്രൈവര്‍മാരായ സി.ബാലകൃഷ്ണന്,ഡിക്സണ്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.സ്ത്രീകളുടെ ശൗചാലയത്തിനു സമീപവും നിര്‍ത്തിയിട്ടിരിക്കുന്ന ബസുകള്ക്കടിയിലുമാണ് നായ്കള്‍ തമ്പടിച്ചിരിക്കുന്നത്.ബസിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡ്രൈവര്‍മാര്‍ക്ക് കടിയേറ്റത്.
പിന്നീട് ഓര്‍ഡിനറി ബസുകള്‍ കാത്തുനിന്നവര്‍ക്കിടയിലേക്ക് ഓടിക്കയറി നാലുപേരേ കടിച്ചതായി അധികൃതര്‍ പറഞ്ഞു.
ഗ്യാരേജിനു സമീപം നായ്കള്‍ കൂട്ടത്തോടെ കിടക്കുന്നതിനാല്‍ ജീവനക്കാരും ഭയന്നിരിക്കയാണ്.
തെരുവ് നായ്കളുടെ ആക്രമണം ഭയന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ശൗചാലയത്തിനടുത്തേക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്.
അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് കെഎസ്ആര്‍ടിസി ജീവനക്കാരും യാത്രക്കാരും ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."