HOME
DETAILS
MAL
പള്ളിയില്‍ ബോംബ് വയ്ക്കാന്‍ ശ്രമം: അമേരിക്കയില്‍ മൂന്നുപേര്‍ പിടിയില്‍
backup
October 15 2016 | 20:10 PM
വാഷിങ്ടണ്‍: പള്ളിയില്‍ ബോംബ് വയ്ക്കാനുള്ള ശ്രമത്തിനിടെ അമേരിക്കയില്‍ മൂന്നുപേര്‍ പിടിയിലായി. കെന്‍സാസ് സിറ്റിയിലെ നിസ്കാര പള്ളിയില്‍ ബോംബ് വയ്ക്കാന്‍ ശ്രമിച്ചതിനാണ് മൂന്നുപേരെ പൊലിസ് അറസ്റ്റ് ചെയ്തത്.
ക്രൂഷ്യസ് അല്ലെന്, ഗവിന്‍ റൈറ്റ്, പാട്രിക് സ്റ്റെയ്ന് എന്നിവരാണ് പിടിയിലായത്. ഇവര്‍ കെന്‍സാസ് സ്വദേശികളാണ്.
സൊമാലിയയില്‍നിന്നു കുടിയേറിപ്പാര്‍ത്ത ആളുകള്‍ തിങ്ങിത്താമസിക്കുന്ന സ്ഥലത്തെ ചെറിയ പള്ളിയില്‍ സ്ഫോടനം നടത്താനാണ് ഇവര്‍ ശ്രമിച്ചത്. അറസ്റ്റിലായവര്‍ ഇത്തരത്തില്‍ ആക്രമണങ്ങള്‍ നടത്തുന്ന ചെറിയ സംഘത്തിലെ അംഗങ്ങളാണെന്നു പൊലിസ് അറിയിച്ചു. നവംബര്‍ എട്ടിനു നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ബാധിക്കാത്ത വിധം സ്ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."