സന്‍ആയിലെ ബോംബിങ് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് അറബ് സഖ്യം
സന്‍ആ: കഴിഞ്ഞ ദിവസം യമനിലെ സന്‍ആയില്‍ നടത്തിയ വ്യോമാക്രമണം തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് സഊദി നേതൃത്വത്തിലുള്ള അറബ് സഖ്യം. സന്‍ആയിലെ ഒരു മരണാനന്തര ചടങ്ങിനിടെ നടന്ന ആക്രമണത്തില്‍ 140ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ അന്താരാഷ്ട്രതലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിരുന്നു.
തുടര്‍ന്നാണ് അന്നത്തെ ആക്രമണം തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നെന്നു സമ്മതിച്ച് അറബ് സഖ്യ സൈന്യം രംഗത്തെത്തിയത്. ആക്രമണത്തില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തെന്നും സൈന്യം പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി സഊദി നേതൃത്വം നല്‍കുന്ന ഒരു സംഘത്തെ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രസ്താവന.
സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരേ ശക്തമായി നടപടിയെടുക്കുമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്നും സൈന്യം ഉറപ്പുനല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."