അന്‍സാര്‍ അഹ്മദ് ഷെയ്ഖ്; ഇന്ത്യയിലെ യുവ ഐ.എ.എസുകാരന്‍
മലപ്പുറം: ഒരു ഓട്ടോറിക്ഷക്കാരന്റെ മകനായ 21 കാരന്‍ അന്‍സാര്‍ അഹ്മദ് ഷെയ്ഖിന് സിവില്‍ സര്‍വിസ് പരീക്ഷയൊന്നും ഒരു പരീക്ഷണമായി തോന്നിയിട്ടില്ല. കഴിഞ്ഞ ദിവസം പുറത്തുവന്ന യു.പി.എ.എ.സി സിവില്‍ സര്‍വിസ് പരീക്ഷ ആദ്യമായെഴുതി 361 റാങ്ക് നേടി ഇന്ത്യയിലെ യുവ ഐ.എ.എസുകാരന്‍ എന്ന ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ് ഈ മഹാരാഷ്ട്രക്കാരന്‍.
ജൂണ്‍ 21 ന് ഇരുപത്തിരണ്ടാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ ചെറുപ്പക്കാരന് ഇരട്ടിമധുരമായിരിക്കുകയാണ് ഇത്.
വീട്ടകത്ത് എന്നും പ്രശ്‌നങ്ങള്‍ നിറഞ്ഞിരുന്നെങ്കിലും അതെല്ലാം മറക്കാന്‍ ശ്രമിച്ച് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പിതാവ് മദ്യ ലഹരിയില്‍ അമ്മയെ അക്രമിക്കാറുണ്ടെന്ന് അന്‍സാര്‍ പറയുന്നു. ഈ സാഹചര്യം മറന്ന് പഠനത്തില്‍ ശ്രദ്ധിച്ച് ഷെലഗോണ്‍ സില്ല പാരിഷദ് സ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് 76 ശതമാനത്തോടെ പാസായി. ആര്‍ട്‌സ് ജൂനിയര്‍ കോളജില്‍ പന്ത്രണ്ടാം ക്ലാസ് 91 ശതമാനത്തോടെയും പാസായി.
തുടര്‍ന്ന് ഉപരിപഠനത്തിനായി പൂനൈയിലേക്ക് പോവുകയായിരുന്നു. ഫെര്‍ഗൂസണ്‍ കോളജില്‍ ബി.എ ബിരുദം പഠിക്കുന്നതോടൊപ്പം ഐ.എ.എസ് പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പതിമൂന്ന് മണിക്കൂറോളം ഒരു ദിവസം അന്‍സാര്‍ പഠനത്തിന് മാറ്റിവച്ചിരുന്നു.
പൊളിറ്റിക്കല്‍ സയന്‍സില്‍ പാസായത് 73 ശതമാനം മാര്‍ക്കിലായിരുന്നു.
ഈയവസരത്തില്‍ ഞാന്‍ സന്തോഷവാനാണെന്നും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതില്‍ ഗാരേജ് വര്‍ക്ക് ചെയ്യുന്ന സഹോദരന്‍ ഒരുപാട് സപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അവന്റെ സഹായമില്ലാതെ ഈ നേട്ടം എനിക്ക് ലഭിക്കില്ലെന്നും അന്‍സാര്‍ പറയുന്നു. മതസൗഹൃദത്തിനും സ്ത്രീ ശാക്തീകരണത്തിനും ഗ്രാമവികസനത്തിനും ഊന്നല്‍ നല്‍കുമെന്നും അന്‍സാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."