സ്കൂള്‍ കെട്ടിട ശിലാസ്ഥാപനം നടത്തി
അരൂര്‍: ഐ.എ.എസ്, ഐ.ഐ.ടി.പരിശീലന കേന്ദ്രമായി അരൂര്‍ ഗവ: സ്ക്കൂളിനെ മാറ്റുമെന്ന് എ.എം.ആരിഫ് എം.എല്‍.എ പറഞ്ഞു. അരൂര്‍ ഗവ.സ്ക്കൂളില്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ അദ്ധ്യക്ഷയായി.പി.ഡബ്ളിയു.ഡി. അസ്സി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉഷ .സി .കുറുപ്പ് പദ്ധതി വിശദീകരിച്ചു.ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.രത്നമ്മ, തുറവൂര്‍ ബി.പി.ഒ.ഹെലന് കുഞ്ഞുകുഞ്ഞ്, സ്കൂള്‍ വികസന സമിതി ചെയര്മാന് സി.ആര്.സിദ്ധപ്പന്‍, എസ്.എം.സി. ചെയര്മാന് എന്‍.എ.സലാം, പി.ഡി.ജോഷി, കെ.എന്‍.എ.കരീം, എന്‍.വി.പ്രകാശന്, പി.കെ.ഫസലുദ്ദീന്‍ മറ്റ് വിവിധ രാഷ്ട്രീയ സാംസ്ക്കാരിക സംഘടന പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
ഹെഡ്മാസ്റ്റര് ബി.എസ്.പത്മകുമാരന് തമ്പി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി.എം.പ്രസീദ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."