HOME
DETAILS

ജില്ലാ ഹര്‍ത്താല്‍ പൂര്‍ണം; അങ്ങിങ്ങ് അക്രമം

  
backup
October 15 2016 | 20:10 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d-2


തൊടുപുഴ: പരിസ്ഥിതി ലോല പ്രദേശ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഇടുക്കി ജില്ലാ ഹര്‍ത്താല്‍ പൂര്‍ണ്ണം.
അടിമാലി ടൗണിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഗതാഗതം സ്തംഭിച്ചു. കടകമ്പോളങ്ങള്‍ തുറന്നില്ല. ഗ്രാമപ്രദേശങ്ങളിലും ടൗണുകളിലുമെല്ലാം ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചു.
സര്‍ക്കാര്‍ ഓഫിസുകളും വിദ്യാലയങ്ങളും അടഞ്ഞുകിടന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ തൊടുപുഴ, കട്ടപ്പന, അടിമാലി, മൂന്നാര്‍, വണ്ടിപ്പെരിയാര്‍, നെടുങ്കണ്ടം, കുമളി എന്നിവിടങ്ങളില്‍ പ്രകടനങ്ങള്‍ നടത്തി. പല സ്ഥലങ്ങളിലും സ്വകാര്യ വാഹനങ്ങല്‍ തടഞ്ഞു.
അടിമാലിയിലുണ്ടായ സംഘര്‍ഷത്തില്‍ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകന്‍ അടിമാലി സ്വദേശി പട്ടളായില്‍ ശെരീഫ് (48), യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വഞ്ചിവയല്‍ കൃഷ്ണ മൂര്‍ത്തി കറുപ്പയ്യ (31), ജെസ്റ്റിന്‍ (37) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ അടിമാലിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11 മണിയോടേയാണ് സംഭവം. ഹര്‍ത്താലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് -യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടൗണില്‍ വാഹനങ്ങള്‍ തടയുന്നുണ്ടായിരുന്നു. ഇതിനിടെ എ.ഐ.ഡി.എം.കെ നേതാവ് ശരീഫും മറ്റൊരാളും കടന്നുവന്നു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ സംഘടിതമായി ശെരീഫിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സംഘര്‍ഷത്തിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരുക്കേറ്റത്.
യു.ഡി.എഫ് വിട്ടുപോയെങ്കിലും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പലയിടത്തും യു.ഡി.എഫിനൊപ്പം ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങി. തൊടുപുഴയില്‍ കേരളാ കോണ്‍ഗ്രസുകാര്‍ പ്രകടനം നടത്തി. കട്ടപ്പനയില്‍ യൂത്ത് കോണ്‍ഗ്രസ് ജോയ്‌സ് ജോര്‍ജിന്റെ ഫ്‌ളകസ് ബോര്‍ഡ് നശിപ്പിക്കുകയും എം.പിയുടെ കര്‍ഷക വിരുദ്ധ നയത്തിനെതിരെ ചരമഗീതം പാടുകയും ചെയ്തു.
പൊലിസ് സ്റ്റേഷനു സമീപം സ്ഥാപിച്ചിരുന്ന ബോര്‍ഡാണ് നശിപ്പിച്ചത്. കുമളിയിലും മൂന്നാറിലും വാഹനങ്ങല്‍ തടഞ്ഞെങ്കിലും വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ ഓടാന്‍ അനുവദിച്ചു.
തേക്കടിയില്‍ ബോട്ട് സര്‍വീസ് സാധാരണപോലെ നടന്നു. ഓണ്‍ലൈന്‍ ബുക്കിങ് വഴി സവാരിക്കെത്തിയവരെ തേക്കടിയില്‍ ബോട്ടിങിന് അനുവദിച്ചു. കുമളിയില്‍ മറ്റ് വാഹനങ്ങള്‍ തടഞ്ഞിട്ടെങ്കിലും അന്തര്‍സംസ്ഥാന ബസ് സര്‍വീസുകളെ ഹര്‍ത്താല്‍ ബാധിച്ചില്ല.
കട്ടപ്പന ഡി.ഇ.ഒ ഓഫിസ് തുറന്നെങ്കിലും രണ്ട് പേര്‍ മാത്രമാണ് ജോലിക്കെത്തിയത്. കെ.എസ്.ആര്‍.ടി.സി കട്ടപ്പനയില്‍ നിന്ന് അന്യ ജില്ലകളിലേക്കു ചുരുക്കം ചില സര്‍വീസുകള്‍ നടത്തി. തൊടുപുഴയില്‍ നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റ് ചെയ്തു.
കൊച്ചിയില്‍ നിന്നും മൂന്നാറിലെത്തിയവരെ പഴയ മൂന്നാറിലും, തേനിയില്‍ നിന്നും എത്തിയവരെ ആര്‍.ഒ ജങ്ഷനിലും, ഉടമല്‍പ്പെട്ട ഭാഗങ്ങളില്‍ നിന്നും എത്തിവരെ ഐഎന്‍ടിയുസി ഓഫീസ് സമീപത്തും സമരനുകൂലികള്‍ തടഞ്ഞു.
രാജമലയും മാട്ടുപ്പെട്ടിയിലെ ഹെഡല്‍ ടൂറിസത്തിന്റെ സണ്‍ മൂണ്‍ വാലിയും അടപ്പിച്ചു. മൂന്നാറിലെ പോക്കറ്റ് റോഡുകള്‍ വഴി പലരും രാജമലയില്‍ എത്തിയെങ്കിലും അകത്തേക്ക് പ്രവേശിക്കാന്‍ സമരക്കാര്‍ അനുവദിച്ചില്ല. മൂന്നാര്‍ ടൗണില്‍ പ്രവര്‍ത്തിച്ച മുത്തുറ്റിന്റെ രണ്ട് സ്ഥാപനങ്ങള്‍ അടപ്പിച്ചു. മാട്ടുപ്പെട്ടി കവലയില്‍ പ്രവര്‍ത്തിച്ച മുത്തിന്റെ സ്ഥാപനം സമക്കാര്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ വിസമ്മതിച്ചു. സംഭവത്തെ തുടര്‍ന്ന് ജീവനക്കാരെ സമരക്കാര്‍ മുറിക്കുള്ളില്‍ മണിക്കൂറുകളോളം പൂട്ടിയിടുകയും ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തു. തൊട്ടടുത്ത സ്ഥാപനത്തില്‍ എത്തിയ ജീവനക്കാരാണ് ഇവരെ മോചിപ്പിച്ചത്.
ജില്ലയില്‍ തുടര്‍ച്ചയായിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയാവുകയാണ്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 days ago