HOME
DETAILS

അവധി ദിനം കുറയ്ക്കണം, മഹാത്മാക്കളുടെ ജീവിതം പാഠമാകണം: ജസ്റ്റിസ് കെ.റ്റി തോമസ്

  
backup
October 15 2016 | 20:10 PM

%e0%b4%85%e0%b4%b5%e0%b4%a7%e0%b4%bf-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%95%e0%b5%81%e0%b4%b1%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b4%82-%e0%b4%ae%e0%b4%b9%e0%b4%be


കോട്ടയം: അവധി ദിനങ്ങളുടെ എണ്ണം കുറയ്ക്കുകയും പഠനത്തിനും പ്രവൃത്തിക്കും കൂടുതല്‍ ദിവസങ്ങള്‍ കണ്ടെത്തുകയും ചെയ്താണ് മഹാത്മാക്കളെ അനുകരിക്കേണ്ടതെന്ന് ജസ്റ്റിസ് കെ.റ്റി തോമസ്.
പ്രഥമ ലോക ലോക വിദ്യാര്‍ഥി ദിനാഘോഷത്തിന്റെ ഭാഗമായി തിരുനക്കര മൈതാനത്ത് കോട്ടയം ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച സമ്മേളനത്തില്‍ വിദ്യാര്‍ഥിദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. രണ്ടര ശതമാനം കൃസ്ത്യാനികളുള്ള ഇന്ത്യയെക്കാള്‍ കുറവാണ് 98 ശതമാനം കൃസ്ത്യാനികളുള്ള അമേരിക്കയില്‍ മതപരമായ ചടങ്ങുകളുടെ പേരിലുള്ള അവധികള്‍ എന്ന് അദ്ദേഹം പറഞ്ഞു.
എ.പി.ജെ അബ്ദുള്‍ കലാമില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് അനുകരിക്കാന്‍ ഏറെയുണ്ട്. മഹാത്മജിയെ പോലെ അബ്ദുള്‍ കലാമും തന്റെ മരണം പ്രവൃത്തിദിനമായി ആഘോഷിക്കപ്പെടാനാണ് ആഗ്രഹിച്ചത്. അധ്യാപകനായി അറിയപ്പെടാന്‍ ആഗ്രഹിച്ചു.
പഠിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ മരിക്കുകയും ചെയ്തു. ഇതു പോലൊരു അനുഭവം മുമ്പുണ്ടായത് പ്രാര്‍ഥനാ നിരതനായിരിക്കെ ഇഹലോക വാസം വെടിഞ്ഞ മഹാത്മജിക്കാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് 13 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന എബിള്‍ (അബ്ദുള്‍ കലാം ബെറ്റര്‍ ലെവല്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാം) വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
വിദ്യാര്‍ഥികളെ കണ്ടാല്‍ എല്ലാം മറക്കുന്ന രാഷ്ട്രപതിയായിരുന്നു കലാം എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ യൂനിവേഴ്‌സിറ്റീസ് ഇന്ത്യയുടെ ബെസ്റ്റ് വൈസ്ചാന്‍സലര്‍ക്കുള്ള എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് നേടിയ എം.ജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ രഘുനാഥ് (സെന്റ് തോമസ് ഹൈസ്‌കൂള്‍, കല്ലറ), റോയി പി. ജോര്‍ജ് (പി.ഇ.എം ഹൈസ്‌കൂള്‍, തിരുവഞ്ചൂര്‍), എ.പി.ജെ അബ്ദുള്‍കലാം ടെക്‌നോളജിക്കല്‍ യൂനിവേഴ്‌സിറ്റിയുടെ റിസേര്‍ച്ചര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ജേതാവ് ഡോ. ലീന മേരി (ആര്‍.ഐ.റ്റി, പാമ്പാടി),എന്നിവരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയും സി.കെ ആശ എം.എല്‍.എയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യനും ആദരിച്ചു.
ജില്ലയിലെ മികച്ച സ്‌കൂളുകള്‍ക്കുള്ള പി.റ്റി.എ അവാര്‍ഡ് നേടിയ കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും പാറമ്പുഴ ദേവീവിലാസം ഗവ. എല്‍.പി സ്‌കൂളിലെയും പ്രധാന അധ്യാപകരെ മുനിസിപ്പല്‍ ചെയര്‍മാന്‍ ഡോ. പി.ആര്‍ സോന ആദരിച്ചു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ ചെത്തിപ്പുഴ സര്‍ഗക്ഷേത്ര ഡയറക്ടര്‍ ഫാ. അലക്‌സ് പ്രായിക്കളം, ഇന്‍സ്പയര്‍ അവാര്‍ഡിന് ദേശീയ സെലക്ഷന്‍ ലഭിച്ച ക്രിസ്റ്റോ ജോര്‍ജ്, സാര്‍ക്ക് ഗെയിംസില്‍ സൈക്ലിങിന് സ്വര്‍ണ മെഡല്‍ നേടിയ ലിദിയ മോള്‍ എം. സണ്ണി, മികച്ച ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ പള്ളം ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ മല്ലിക കെ.എസ്സ് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
ഹയര്‍ സെക്കന്‍ഡറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ് മിനി, സ്ഥിരംസമിതി അധ്യക്ഷന്മാരായ സഖറിയാസ് കുതിരവേലി, ശശികല നായര്‍, ബെറ്റി റോയി, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, അഡ്വ. കെ. രാജേഷ്, പി. സുഗതന്‍, പെണ്ണമ്മ ജോസഫ്, ജെസ്സിമോള്‍ മനോജ്, അനിത രാജു, വി.എച്ച്.എസ്.ഇ അസി. ഡയറക്ടര്‍ ലിജി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് സ്വാഗതവും വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. സുധ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago