HOME
DETAILS

ഭൂരഹിതരുടെ നിലനില്‍പ്പ് സമരം 285 ദിവസം പിന്നിട്ടു ഭരണം മാറിയിട്ടും പരിഹാരം വിദൂരതയില്‍

  
backup
October 15 2016 | 20:10 PM

%e0%b4%ad%e0%b5%82%e0%b4%b0%e0%b4%b9%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d


വൈക്കം: താലൂക്ക് ഓഫി സിനുമുന്നില്‍ പതിമൂന്നിലധികം പട്ടികവര്‍ഗ കുടുംബങ്ങള്‍ നടത്തുന്ന നിലനില്‍പുസമരം 285 ദിവസം പിന്നിടുമ്പോഴും പരിഹാരമാര്‍ഗങ്ങള്‍ ഇപ്പോഴും വിദൂരതയില്‍.
യു.ഡി.എഫ് ഭരണകാലത്താണ് ഇവര്‍ സമരം ആരംഭിക്കുന്നത്. ഇക്കാലയളവില്‍ പ്രശ്‌നം പരിഹരിക്കാന്‍ സി.പി.ഐ ഉള്‍പ്പെടെയുള്ളവര്‍ മുന്നിട്ടിറങ്ങിയെങ്കിലും യു.ഡി.എഫ് ഭരണം മാറി എല്‍.ഡി.എഫ് അധികാരത്തില്‍ വന്നിട്ടും ഒന്നും നടക്കാത്ത അവസ്ഥയാണ്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും, ബി.ജെ.പിയുടെ ഒട്ടനവധി പ്രമുഖ നേതാക്കളുമെല്ലാം സമരപന്തലിലെത്തി ഇവരുടെ കാര്യങ്ങള്‍ ആരാഞ്ഞിരുന്നു.
സര്‍ക്കാര്‍ തലത്തില്‍ ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്ന് അറിയിപ്പുകള്‍ ലഭിക്കുന്നുണ്ടെങ്കിലും ഒന്നിനും വ്യക്തതയില്ലെന്ന് സമരസമിതി ചെയര്‍മാന്‍ അറ്റുചാലില്‍ കുഞ്ഞിക്കുട്ടനും കണ്‍വീനര്‍ പി.കെ വേണുവും പറയുന്നു. സി.പി.എമ്മും കോണ്‍ഗ്രസും വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ഇവര്‍ പറഞ്ഞു.
ഉള്ളാടന്‍, കാട്ടുനായിക്കന്‍, മലവേടന്‍ വിഭാഗങ്ങളില്‍പെട്ട 13 കുടുംബങ്ങളാണ് ഇവിടെ സമരം നടത്തിപ്പോരുന്നത്. ഒരുതുണ്ട് ഭൂമിപോലും ഇവര്‍ക്കില്ല. താലൂക്ക് ഓഫീസിനുമുന്നില്‍ താല്‍ക്കാലിക കുടില്‍ കെട്ടിയാണ് ഇവര്‍ സമരം നടത്തിപ്പോരുന്നത്.
മുഴുവന്‍ പട്ടികവര്‍ഗക്കാര്‍ക്കും ഒരേക്കര്‍ ഭൂമി പതിച്ചു നല്‍കുക, എംപ്ലോയ്‌മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തൊഴില്‍ നല്‍കുക, വൈക്കം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റുക, ഭൂമി കിട്ടാതിരിക്കാന്‍ കാലതാമസം വരുത്തിയ മുന്‍ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറെ ശിക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. നൂറിലധികം വരുന്ന ഇവരുടെ കുടുംബാംഗങ്ങള്‍ ഓരോ ദിവസവും സമരപന്തലില്‍ അന്തിയുറങ്ങിയാണ് തങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി പോരാടുന്നത്. സമരത്തിന് അടിയന്തിര പരിഹാരമുണ്ടായില്ലെങ്കില്‍ ഈ കുടുംബങ്ങളുടെ അവസ്ഥ തീര്‍ത്തും ദയനീയമാകും.
പട്ടിക വര്‍ഗ കുടുംബങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വാരിക്കോരി ഫണ്ടുകള്‍ അനുവദിക്കുമ്പോഴാണ് ഇവരുടെ സമരം ഇന്നും തുടരുന്നത്. വൈക്കത്തിന്റെ ഉത്സവമായ അഷ്ടമി വിളിപ്പാടകലെ എത്തി നില്‍ക്കുകയാണ്.
ഇതിനുമുന്‍പ് ഇവരുടെ പ്രശ്‌നം പരിഹരിക്കാന്‍ എം.പിയും എം.എല്‍.എയുമെല്ലാം സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago