HOME
DETAILS
MAL
വാടി നിര്‍മിതി കോളനി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ സന്ദര്‍ശിച്ചു
backup
October 15 2016 | 20:10 PM
കൊല്ലം: ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭവന നിര്‍മാണ പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വാടി നിര്‍മിതി കോളനിയില്‍ സന്ദര്‍ശനം നടത്തി. കോളനിയിലെ 103 വീടുകളും സമീപത്തെ 17 വീടുകളുമാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. രണ്ട് ലക്ഷം രൂപ വീതമാണ് വീടുകള്‍ക്ക് വകുപ്പ് അനുവദിച്ചിട്ടുള്ളത്. വാടി കല്ലേലിവയല്‍ കോളനിയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ധനസഹായത്തിന് ശ്രമം നടത്തുമെന്ന് മന്ത്രി പറഞ്ഞു. പോര്‍ട്ട് റോഡിന്റെ പുരോഗതിയും മന്ത്രി വിലയിരുത്തി. കൗണ്‍സിലര്‍ അഡ്വ. ഷീബ ആന്റണി, എ.എം അക്ബാല്‍, എച്ച് ബേസില്‍ ലാല്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ടി സുരേഷ് കുമാര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."