ചെമ്മണ്ണൂര്‍ ജ്വല്ലേഴ്സ് ഷോറൂം കൊട്ടാരക്കരയില്‍
കൊട്ടാരക്കര: ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ 41-ാമത് ഷോറൂം 24ന് കൊട്ടാരക്കരയില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചലച്ചിത്ര താരങ്ങളായ മധുവിന്റെയും ഷീലയുടെയും സാന്നിധ്യത്തില്‍ രാവിലെ 10.30ന് ഡോ. ബോബി ചെമ്മണ്ണൂര്‍ ഷോറൂം ഉദ്ഘാടനം ചെയ്യും.
916 സ്വര്‍ണാഭരണങ്ങളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും അതിവിപുലമായ ശേഖരമാണ് അത്യാധുനിക സൗകര്യമുള്ള ഈ ഷോപ്പില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിനെത്തുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ പത്ത് പേര്‍ക്ക് സ്വര്‍ണ സമ്മാനങ്ങള്‍ ലഭിക്കും. ബി.ഐ.എസ് ഹാള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണാഭരണങ്ങള്‍ക്ക് 3 ശതമാനം മുതലാണ് പണിക്കൂലി. ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50 ശതമാനം ഡിസ്കൗണ്ടും ഉദ്ഘാടന വേളയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന മാസത്തില്‍ സ്വര്‍ണം വാങ്ങുന്ന എല്ലാ കസ്റ്റമേഴ്സിനും മറഡോണ ഗോള്‍ഡ് പാര്‍ട്ട്ണര്‍ ആകാനും അവസരമുണ്ട്.
മറഡോണയ്ക്കൊപ്പം ഡിന്നര്‍, യൂറോപ്പ് ട്രിപ്പ്, ഡയമണ്ട് നെക്ലേസ്, ഐ ഫോണ്‍, ഗോള്‍ഡ് നെക്ലേസ്, മറഡോണ ഗോള്‍ഡ് കോയിന്, വാഹനത്തില്‍ സൗജന്യമായി ഇന്ധനം നിറയ്ക്കാനുള്ള അവസരം, പലിശ രഹിത സ്വര്‍ണ വായ്പ തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ് മറഡോണ ഗോള്‍ഡ് പാര്‍ട്ണര്‍ക്ക് ലഭിക്കുന്നത്. വിവാഹ പാര്‍ട്ടികള്‍ക്ക് സൗജന്യ വാഹന സൗകര്യം ഉണ്ടായിരിക്കും. വിശാലമായ വാഹന പാര്‍ക്കിങ് സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.
സ്വന്തമായി ആഭരണ നിര്‍മാണ ശാലകളുള്ളതിനാല് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ മായം ചേര്‍ക്കാത്ത 22 കാരറ്റ് 916 സ്വര്‍ണാഭരണങ്ങള്‍ ഇവിടെ ലഭിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ചലച്ചിത്ര നടന് വി.കെ. ശ്രീരാമന്, ജനറല്‍ മാനേജര്‍ സി.പി. അനില്‍, ചലച്ചിത്ര നടി സന്ധ്യാ രാജേന്ദ്രന്, പരസ്യ വിഭാഗം മാനേജര്‍ ജെ.എസ്. ഷാജി, വളപ്പില കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ സുനില്‍ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."