HOME
DETAILS
MAL
വിദ്യാര്‍ഥികള്‍ക്ക് ചിത്രരചന മത്സരം
backup
October 15 2016 | 21:10 PM
കൊച്ചി: സ്വച്ഛ്ഭാരത് അഭിയാന് ക്യാംപെയിന്റെ ഭാഗമായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്.ഐ) സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് എല്‍.പി, യു.പി വിഭാഗങ്ങളിലായി മത്സരം നടത്തുന്നത്. 'നഗരജീവിതം' എന്ന ആശയത്തിലാണ് മത്സരം.
38 സെ.മീ നീളവും 28 സെ.മീ. വീതിയുമുള്ള ഡ്രോയിംഗ് പേപ്പറില്‍ ജലച്ഛായത്തിലാണ് വരക്കേണ്ടത്. സൃഷ്ടികള്‍ ഈ മാസം 28ന് മുമ്പായി ഡോ. ശ്യാം എസ് സലീം, നോഡല്‍ ഓഫിസര്‍, സ്വച്ഛ്ഭാരത് അഭിയാന്, സി.എം.എഫ്.ആര്.ഐ, എറണാകുളം നോര്‍ത്ത് പി.ഒ, കൊച്ചി 682018 എന്ന വിലാസത്തില്‍ അയക്കണം. വിശദ വിവരങ്ങള്‍ക്ക് 9539749915, 994710900.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."