HOME
DETAILS
MAL
വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ അവസരം
backup
October 15 2016 | 21:10 PM
കൊച്ചി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശാനുസരണം വോട്ടര്‍പട്ടികയില്‍ നിന്ന് മരണപ്പെട്ടവരുടെയും താമസം മാറിയവരുടെയും ഇരട്ടിപ്പുളള വോട്ടര്‍മാരുടെയും പേര് നീക്കം ചെയ്യാനുളള നടപടികള്‍ സ്വകരിച്ചതായി അധികൃതര്‍ അറിയിച്ചു.
എറണാകുളം, തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ പേര് നീക്കം ചെയ്യുന്ന ബൂത്തുകളിലെ ബി.എല്‍.ഒമാര്‍ ഈ ലിസ്റ്റുമായി ഞായറാഴ്ച രാവിലെ 10 മുതല്‍ ബൂത്തുകളില്‍ ഉണ്ടായിരിക്കും.
രാഷ്ട്രീയ പാര്‍ട്ടികളുടെ ഏജന്റുമാര്‍ക്കും വോട്ടര്‍മാര്‍ക്കും ലിസ്റ്റ് പരിശോധിക്കാം. പേര് നീക്കം ചെയ്യുന്നതില്‍ ആക്ഷേപം ഉളളവര്‍ക്ക് ഒക്‌ടോബര്‍ 17ന് തഹസില്‍ദാര്‍ക്ക് രേഖകള്‍ സഹിതം ആക്ഷേപം സമര്‍പ്പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."