മൂവാറ്റുപുഴയിലെ കുടിവെള്ള ക്ഷാമം: ഉന്നതതല യോഗം ചേര്‍ന്നു
മൂവാറ്റുപുഴ: നിയോജകമണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ എല്‍ദോ എബ്രഹാം എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം നടന്നു.
വേനല്‍ ആരംഭത്തില്‍ ത െനിയോജക മണ്ഡലത്തിലെ പലപഞ്ചായത്തുകളിലെയും കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനം അവതാളത്തിലായതോടെയാണ് എം.എല്‍.എ മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ അടക്കമുള്ള ജനപ്രതിനിധികളുടെയും വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, പെരിയാര്‍ വാലി, ലിഫ്റ്റ് ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍, എം.വി.ഐപി എന്നിവരുടെയും യോഗം വിളിച്ചത്.
നിയോജകമണ്ഡലത്തിലെ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ അടിയന്തിരഘട്ടത്തില്‍ വാഹനത്തില്‍ വെള്ളമെത്തിക്കാന്‍ സര്‍ക്കാര്‍ സഹായം തേടിയിട്ടുണ്ടെന്നും യോഗത്തില്‍ എം.എല്‍.എ പറഞ്ഞു. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ സന്നദ്ധ സംഘടനകളെ ഉപയോഗിച്ച് കുടിവെള്ളം വിതരണം ചെയ്യുമെന്നും ഇതിനായി മൂവാറ്റുപുഴയിലെ വിവിധ സന്നദ്ധ സംഘടനകളുടെ യോഗം ചേരുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
പെരിയാര്‍ വാലി അടക്കമുള്ള കനാലുകളുടെ അറ്റകുറ്റപ്പണികള്‍ വൈകുന്നത് കനാലുകളെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കുന്നുണ്ടും അടിയന്തിരമായി കനാലുകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വെള്ളം തുറന്ന് വിടാന്‍ അതാത് വകുപ്പ് മേധവികള്‍ക്ക് എം.എല്‍.എ നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."