സംസ്‌കൃത സ്‌കൂളിന്റെ വികസന പദ്ധതിക്ക് രൂപമായി
തൃപ്പൂണിത്തുറ: സംസ്‌കൃത സ്‌കൂളിന്റെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി രൂപീകരിച്ച സംസ്‌കൃത സ്‌കൂള്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ക്ക് രൂപംകൊടുത്തു .
സ്‌കൂള്‍ സംരക്ഷണത്തിന് ആവശ്യമായ ബഹുജന ക്യാംപയിന്‍, ശാസ്ത്രസാങ്കേതിക പ്രദര്‍ശനങ്ങള്‍, വിവിധ കലാകായിക ഇനങ്ങളില്‍ പരിശീലന ക്യാംപുകള്‍ , വ്യക്തിത്വ വികസന ക്ലാസുകള്‍, പശ്ചാത്തല വികസനത്തിനായി ക്ലാസ്സ്മുറികള്‍ , സ്‌കൂള്‍ ഗ്രൗണ്ട് എന്നിവയുടെ പുനര്‍നിര്‍മ്മിക്കല്‍ തുടങ്ങിയ പരിപാടികള്‍ ആണ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇതിനായി 'സംസ്‌കൃതി മിഷന്‍ 2016 2020 ' എന്ന പ്രത്യേക പദ്ധതി സ്‌കൂളില്‍ നടപ്പാക്കുന്നുണ്ട്. ഇതിന്റെ തുടക്കം എന്ന നിലയില്‍ 20 ,21 തീയതികളില്‍ സൈഫെസ്‌റ് 2016 എന്ന പേരില്‍ വിപുലമായ ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം നടത്തും.
സംസ്‌കൃതം ഹൈസ്‌കൂളില്‍ 20ന് വൈകിട്ട് മൂന്നിന് സി.എം.എഫ്.ആര്‍.ഐ ഡയറക്ടര്‍ ഡോ. എ .ഗോപാലകൃഷ്ണന്‍ സൈഫെസ്‌റ് 2016 ഉദ്ഘാടനം ചെയ്യും. സംസ്‌കൃത കോളേജ് പ്രിന്‍സിപ്പാള്‍ കെ.ഡി.ശോഭ അധ്യക്ഷത വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."