കുസാറ്റ് സിന്‍ഡിക്കേറ്റ്: പ്രഥമയോഗത്തില്‍ നിന്ന് അംഗങ്ങള്‍ ഇറങ്ങിപ്പോയി
കളമശ്ശേരി: കൊച്ചി സര്‍വ്വകലാശാല പുതിയ സിന്‍ഡിക്കേറ്റിന്റെ ആദ്യയോഗത്തില്‍ തന്നെ അംഗങ്ങളുടെ ഇറങ്ങിപ്പോക്ക്. സിന്‍ഡിക്കേറ്റ് കമ്മിറ്റി തെരഞ്ഞെടുപ്പിലെ അംഗങ്ങളുടെ കാര്യത്തില്‍ വൈസ് ചാന്‍സിലര്‍ ഏകാധിപത്യം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് അംഗങ്ങള്‍ ഇറങ്ങിപ്പോയത്. ഇന്നലെ സര്‍വ്വകലാശാല ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ അജണ്ടകളും തീരുമാനങ്ങളും കൈക്കൊള്ളന്നതിനായുള്ള വിവിധ കമ്മിറ്റികളുടെ തിരഞ്ഞെടുപ്പിനിടെയാണ് സിന്‍ഡിക്കേറ്റിലെ ഇടത് അംഗങ്ങളും വൈസ് ചാന്‍സലര്‍ ഡോ.ജെ.ലതയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായത്.
അക്കാദമിക് കമ്മിറ്റിയിലേക്ക് അംഗങ്ങള്‍ നിര്‍ദ്ദേശിച്ച മേധാവിയുടെ പേര് പരിഗണിക്കാതെ ഡോ.വനജയെ ആക്കണമെന്ന് വി.സി കടുംപിടിത്തം പിടിച്ചതാണ് അംഗങ്ങളെ ഇറങ്ങിപ്പോകാന്‍ പ്രേരിപ്പിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ കമ്മിറ്റിയിലും അംഗമായിരുന്ന ആളാണ് ഡോ.വനജയെന്നും മാറ്റാന്‍ കഴിയില്ലെന്നും വി.സി അംഗങ്ങളോട് പറഞ്ഞു.
എന്നാല്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കേണ്ടത് തെരഞ്ഞെടുത്തിരിക്കുന്ന സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ അഭിപ്രായം കണക്കിലെടുത്താകണമെന്ന നിലപാടില്‍ അംഗങ്ങള്‍ ഉറച്ചുനിന്നു. അംഗങ്ങളുടെ വാക്കിന് വില നല്‍കാതെ സിന്‍ഡിക്കേറ്റ് മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് അംഗങ്ങളായ ഡോ.എന്‍.ചന്ദ്രമോഹന്‍കുമാര്‍, എല്‍ദോ എബ്രാഹം എം.എല്‍.എ,ഡോ.എ സാബു,ആര്. ശശിധരന്, ഡോ.പൂര്‍ണ്ണിമ നാരായണന്, ജിതേഷ് പി എന്നിവര്‍ വി.സി യേ അറിയിച്ചു.
മുന്‍ മന്ത്രി കെ.എം മാണിയുടെ പേരിലുള്ള ബഡ്ജറ്റ് സ്റ്റഡി സെന്ററിന് പേര് മാറ്റം വേണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. എല്‍ദോ എബ്രഹാം എം.എല്‍.എ യാണ് ഈ വിഷയം ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."