ബ്രിട്ടീഷ് സംഘം നെട്ടൂര്‍ എസ്.വി യു.പി സ്കൂള്‍ സന്ദര്‍ശിച്ചു
മരട്: ബ്രിട്ടനിലെ ജീവകാരുണ്യ പ്രവര്‍ത്തകരുടെ സംഘം നെട്ടൂര്‍ എസ്.വി യു.പി സ്കൂള്‍ സന്ദര്‍ശിച്ച് സ്നേഹോപകാരം നല്കി. വിദ്യാര്‍ഥികളുടെ ഉന്നമനം, വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക, ഇംഗ്ലീഷ് പരിജ്ഞാനം വര്‍ധിപ്പിക്കുക, സ്കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നീ ലക്ഷ്യത്തോടെയാണ് സംഘം സ്കൂള്‍ സന്ദര്‍ശിച്ചത്.
ബ്രിട്ടനിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ സ്വന്തം കൈപ്പടയില്‍ എഴുതി തയാറാക്കിയ ഒട്ടനവധി മാഗസിനുകളും ലഘുലേഖകളും കുട്ടികള്‍ക്കു കൈമാറുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു.
ബ്രിട്ടനിലെ ജീവകാരുണ്യ പ്രവര്‍ത്തകരായ ക്രിസ്റ്റ്യന്‍ ലൂയീസ്, റിക്കി കാരിയര്‍ എന്നിവര്‍ സമാഹരിച്ച തുക പി.ടി.എ അംഗങ്ങള്‍ക്കു കൈമാറി. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ നടന്നു. ചടങ്ങില്‍ മരട് നഗരസഭ കൗണ്‍സിലര്‍മാരായ ടി.എച്ച് നദീറ, ബോബന് നെടുംപറമ്പില്‍, പ്രധാനാധ്യാപിക ജ്യോതി ജോര്‍ജ്, യു.എസ്.ടി ഗ്ലോബല്‍ കമ്പനി ജീവനക്കാരായ സ്മികേഷ് പദ്മനാഭന്, ഹസ്നത്ത് അബു, സുജിത് നായര്‍, അപ്പ് ക്ഷ, നീതു ജോണ്‍, ശരത് എന്നിവര്‍ ആശംസ പ്രസംഗം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."