HOME
DETAILS
MAL
'ജയരാജന്റെ രാജി സി.പി.എമ്മിന്റെ ജീര്‍ണതയുടെ അവസാനം'
backup
October 16 2016 | 00:10 AM
പേരാമ്പ്ര: പിണറായി മന്ത്രിസഭയില്‍ നിന്നും ഇ.പി ജയരാജന്റെ പുറത്തു പോകല്‍ സി.പി.എം എത്തിച്ചേര്‍ന്ന ജീര്‍ണതയുടെ അങ്ങേയറ്റമാണെന്ന് ആര്.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു.
ആര്.എം.പി.ഐ കോഴിക്കോട് ജില്ലാ പഠനക്യാംപ് പേരാമ്പ്രയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ല ചെയര്മാന് കെ. കെ. കുഞ്ഞിക്കണാരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി പ്രകാശന് ക്യാംപ് നടപടികള്‍ വിശദീകരിച്ചു. പി. എന്‍ സനാതനന്, കെ.എസ് ഹരിഹരന്, എന്നിവര്‍ ക്ലാസെടുത്തു.
സി.കെ മനോജ് സ്വാഗതവും എം. പ്രജീഷ് നന്ദിയും പറഞ്ഞു. ഇന്ന് നടക്കുന്ന പൊതുയോഗത്തില്‍ കെ. കെ. രമ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."