HOME
DETAILS
MAL
'വിട പറയുക ലഹരിയോട് ' കാംപയിന്
backup
October 16 2016 | 00:10 AM
പേരാമ്പ്ര: 'കരള്‍ കരിയും കേരളം, വിട പറയുക ലഹരിയോട് ' എന്ന സന്ദേശമുയര്‍ത്തി നടത്തുന്ന ലഹരി വിരുദ്ധ കാംപയിനിന്റെ ഭാഗമായി മുയിപ്പോത്ത് അങ്ങാടിയില്‍ ജാഗ്രതാ സമിതി രൂപീകരിച്ചു.ഗ്രാമപഞ്ചായത്തംഗം വി.കെ മോളി ചെയര്‍മാനായും കെ.എം ദിജേഷ് കണ്‍വീനറുമായി.
വി സുധീഷ്,എം. സതീശന്.എംകെ കണാരന് മാസ്റ്റര്‍, എന്‍ ദി നേശന്‍, എന്‍ രാഘവന്,രജില വി.കെ സംസാരിച്ചു. ലഹരിമുക്ത ഗ്രാമത്തിനായി കൈകോര്‍ക്കാനുള്ള സന്ദേശം ചലച്ചിത്ര പിന്നണി ഗായകന് ഫെയിം ദീപക് ജെ.ആര് നിര്‍വഹിച്ചു. ഗാനാലാപനവും അദ്ദേഹം നടത്തി. എം.പി ശ്രീധരന് കവിതാ പാരായണം നടത്തി. കെ.എം ദിജേഷ് സ്വാഗതവും എന്‍. അന്‍സി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."