HOME
DETAILS
MAL
'വഖഫ് സ്വത്തുക്കള്‍ സമൂഹപുരോഗതിക്ക് പ്രയോജനപ്പെടുത്തണം'
backup
October 16 2016 | 00:10 AM
മേപ്പയ്യൂര്‍: അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ തിരിച്ചുപിടിച്ച് സമൂഹത്തിന് നിര്‍മാണാത്മകമായി ഉപയോഗപ്പെടുത്താന്‍ ശ്രമങ്ങളുണ്ടാവണമെന്നും മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവുമായ മുന്നേറ്റത്തിന് ഉതകുംവിധം വിനിയോഗിക്കണമെന്നും സംസ്ഥാന വഖഫ് ബോര്‍ഡ് മെമ്പര്‍ അഡ്വ. പി.വി സൈനുദ്ദീന്‍ അഭിപ്രായപ്പെട്ടു. സഫലിയ്യ അസോസിയേഷന് ഫാമിലി ക്വാര്‍ട്ടേഴ്സ് ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് സി.പി ഉമര്‍ സുല്ലമി അധ്യക്ഷനായി. കെ.എന്‍.എം സംസ്ഥാന ട്രഷറര്‍ എ. അസ്ഗര്‍ അലി, എ.വി അബ്ദുല്ല, ഐ.എസ്.എം സംസ്ഥാന സെക്രട്ടറി കെ.എം.എ അസീസ്, കൊടുമയില്‍ ഹസൈനാര്‍, സി.കെ അബ്ദുറഹ്്മാന് മാസ്റ്റര്‍, എ.പി അബ്ദുല്‍ അസീസ്, കെ.കെ കുഞ്ഞബ്ദുല്ല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."