ഹൈവേ യാത്ര സംഘടിപ്പിക്കും
ബാലുശ്ശേരി: മുസ്്ലിം യൂത്ത്ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ബാലുശ്ശേരി മണ്ഡലത്തില്‍ രണ്ട് മേഖലകളിലായി ഹൈവേ ജാഥ സംഘടിപ്പിക്കാന്‍ മുസ്്ലിം യൂത്ത് ലീഗ് ബാലുശ്ശേരി നിയോജകമണ്ഡലം പ്രവര്‍ത്തകസമിതി തീരുമാനിച്ചു.
പൂനൂരില്‍ നജീബ് കാന്തപുരവും, ഉള്ള്യേരിയില്‍ സാജിദ് നടുവണ്ണൂരും ജാഥ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന സമാപന സംഗമത്തില്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ, ഉമ്മര്‍ പാണ്ടികശാല, പി.കെ ഫിറോസ്, നജീബ് കാന്തപുരം, കെ.കെ നവാസ് സംസാരിക്കും.
പ്രവര്‍ത്തകസമിതി യോഗം ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി. നിസാര്‍ അധ്യക്ഷനായി. സിറാജ് ചിറ്റേടത്ത്, പി.എച്ച് ഷമീര്‍, സി.കെ ഷക്കീര്‍, ഫൈസല്‍ എടവന, കെ.കെ മുനീര്‍ ഉണ്ണിക്കുളം, ഫാരിസ് പറമ്പിന്‍മുകള്‍, മുഹമ്മദ് ഷാഫി പനങ്ങാട്, ഷംസീര്‍ ആശാരിക്കല്‍, ബഷീര്‍ രാരോത്ത്, സഫീദ് കോട്ടൂര്‍, നജീബ് കക്കഞ്ചേരി, ഷഫീഖ് മാമ്പൊയില്‍, ലത്തീഫ് നടുവണ്ണൂര്‍, ആഷിഖ് കായണ്ണ, എന്‍.കെ ബഷീര്‍ നടുവണ്ണൂര്‍, സുഹാജ് നടുവണ്ണൂര്‍, ജലീല്‍ നടുവണ്ണൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."