യുവതലമുറ ഇന്ത്യയിലെ വ്യത്യസ്തതകള്‍ തിരിച്ചറിയണം: ഗോവര്‍ധന്‍ മേത്ത
കട്ടാങ്ങല്‍: ഇന്ത്യന്‍ സമൂഹം ഒരു മഴവില്ലുപോലെ നിറങ്ങള്‍ നിറഞ്ഞതാണെന്നും യുവതലമുറ ഈ വ്യത്യസ്തതകളും വെല്ലുവിളികളും തിരിച്ചറിയണമെന്നും രസതന്ത്രജ്ഞനും ഹൈദരാബാദ് സര്‍വകലാശാലയിലെ നാഷനല്‍ റിസര്‍ച്ച് പ്രൊഫസറും ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് മുന്‍ ഡയറക്ടറുമായ ഗോവര്‍ധന്‍ മേത്ത. എന്‍.ഐ.ടി കോഴിക്കോട് സംഘടിപ്പിച്ച 12-ാം ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാനാത്വത്തില്‍ ഏകത്വം കണ്ടെത്തുന്നതില്‍ യുവതലമുറക്ക് കാര്യമായ പങ്കു വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്‍ജിനിയറിങ് സയന്‍സ് ആര്‍ക്കിടെക്ചര്‍ വിഷയങ്ങളില്‍ 1488 പേരാണ് 2015-16 വര്‍ഷത്തില്‍ വിവിധ ബിരുദങ്ങള്‍ക്കും ബിരുദാനന്തര ബിരുദങ്ങള്‍ക്കും അര്‍ഹരായത്. ചടങ്ങില്‍ എന്‍.ഐ.ടി കോഴിക്കോട് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ചെയര്‍പേഴ്‌സനും കാപ്‌ജെമിനി ഇന്ത്യയുടെ സി.ഇ.ഒയുമായ അരുണാ ജയന്തി, എന്‍.ഐ.ടി ഡയറക്ടര്‍ ഡോ. ശിവാജി ചക്രവര്‍ത്തി, രജിസ്ട്രാര്‍ ഡോ. എസ്. ചന്ദ്രാകരന്‍, ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് അംഗങ്ങള്‍, സെനറ്റ് അംഗങ്ങള്‍, ഡീന്‍മാര്‍, എന്‍.ഐ.ടി ഫാക്കല്‍റ്റി അംഗങ്ങള്‍ സന്നിഹിതരായിരുന്നു. 900ത്തോളം പേര്‍ കുടുംബാംഗങ്ങളോടോപ്പമെത്തി ബിരുദമേറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."