HOME
DETAILS
MAL
പൈപ്പ്പൊട്ടി കുടിവെള്ളം പാഴാകുന്നു
backup
October 16 2016 | 00:10 AM
കൊടുവള്ളി: വാട്ടര്‍ അതോറിറ്റി പൈപ്പ്പൊട്ടി ആഴ്ച്ചകളോളം കുടിവെള്ളം പാഴായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി.
നരൂക്ക്-കടേക്കുന്ന് റോഡിലാണ് പൈപ്പ്പൊട്ടി കുടിവെള്ളം പാഴാകുന്നത്. പൊട്ടിയ പൈപ്പ് നന്നാക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലറടക്കം നിരവധി തവണ വാട്ടര്‍ അതോറിറ്റി കൊടുവള്ളി സെക്ഷന്‍ ഓഫിസില്‍ പരാതി നല്‍കിയെങ്കിലും സ്ഥലം പരിശോധിക്കാന്‍പോലും അധികൃതര്‍ തയാറാവുന്നില്ലെന്നാണ് ആക്ഷേപം. പൈപ്പ് വെള്ളം മാത്രം ആശ്രയിക്കുന്ന നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണിത്.
പൈപ്പ്പൊട്ടിയതുമൂലം ജലവിതരണം പൂര്‍ണമായും നിലച്ചനിലയിലാണ്. റോഡിന്റെ മധ്യഭാഗത്തുള്ള പൈപ്പ് പൊട്ടിയതിനാല്‍ ടാറിങ് ഇളകി റോഡ് തകര്‍ന്നു. അറ്റകുറ്റപ്പണി ഉടന്‍ നടത്തി വെള്ളം പാഴാവുന്നത് തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."