HOME
DETAILS
MAL
മുഖ്യമന്ത്രിയെ കണ്ട ദൃശ്യങ്ങള്‍ സോളാര്‍ കമ്മിഷനു കൈമാറിയെന്ന് സരിത
backup
May 13 2016 | 14:05 PM
കൊച്ചി: ശ്രീധരന്‍ നായര്‍ക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ട ദൃശ്യങ്ങള്‍ സോളാര്‍ കമ്മിഷനു കൈമാറിയെന്ന് സോളാര്‍ തട്ടിപ്പു കേസ് പ്രതി സരിത എസ് നായര്‍. ക്ലിഫ് ഹൗസ്, റോസ് ഹൗസ്, ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളില്‍ പോയി കണ്ടതിന്റെ ദൃശ്യങ്ങളാണ് കൈമാറിയതെന്ന് സരിത മാധ്യമങ്ങളോടു പറഞ്ഞു.
ഈ ദൃശ്യങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തി പുറത്തുവിടും. കസ്റ്റഡിയിലിരിക്കേ എഴുതിയ കത്ത് ശരിയാണെന്നു തെളിയിക്കുന്നതാണ് ദൃശ്യം. കത്തില്‍ പറയുന്ന നാലു പേരുമായുള്ള അശ്ലീല ദൃശ്യങ്ങളും കൈമാറിയിട്ടുണ്ട്. ജിക്കുമോന്‍ തനിക്കയച്ച ഇ- മെയിലുകളും കമ്മിഷനു മുന്നില്‍ ഹാജരാക്കിയിട്ടുണ്ടെന്നും സരിത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."