HOME
DETAILS
MAL
ചാവശ്ശേരി മുസ്ലിം ലിഗ് ഓഫിസ് അക്രമിച്ചു
backup
October 16 2016 | 01:10 AM
മട്ടന്നൂര്‍: പത്തൊന്‍പതാം മൈല്‍ മുസ്ലിം ലീഗ് ഓഫിസിനു നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമം. ഇന്നലെ പുലര്‍ച്ചെയാണ് ചാവശ്ശേരി ശാഖാ ഓഫിസിന്റെ നെയിംബോര്‍ഡും കൊടിമരങ്ങളും യൂത്ത് ലീഗ് സമ്മേളന പ്രചാരണ ബോര്‍ഡുകളും നശിപ്പിക്കപ്പെട്ടത്. തുടര്‍ച്ചയായ മൂന്നാമത്തെ അക്രമമാണ് ഓഫിസിനു നേരെ നടക്കുന്നത്. മട്ടന്നൂര്‍ പൊലിസില്‍ പരാതി നല്കി. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കണമെന്നും പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ മനപ്പൂര്‍വം നടത്തുന്ന ഗൂഢാലോചനയാണ് ഇതെന്നും ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. കെ മുഹമ്മദലി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."