പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സമ്മേളനം
കണ്ണൂര്‍: ജില്ലാ പൊലിസിന്റെ പരിമിതി ജനങ്ങളുടെ ദുരിതമായി മാറരുതെന്നും പൊലിസിനെ രാഷ്ട്രീയ വിമുക്തമാക്കണമെന്നും കേരളാ സ്‌റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ എളയാവൂര്‍ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി വേലായുധന്‍ ഉദ്ഘാടനം ചെയ്തു.
ടി.ആര്‍ ഭാര്‍ഗവി അധ്യക്ഷനായി. കെ സുധാകരന്‍, ഇ ബാലകൃഷ്ണന്‍, പി.സി പ്രേമവല്ലി, തങ്കമ്മ വേലായുധന്‍, കെ.എന്‍ പുഷ്പലത, സതീശന്‍ ബാവുക്കന്‍, വി.വി ശിശുപാലന്‍, കെ.പി.കെ കുട്ടികൃഷ്ണന്‍, സി.വി രഘു, എം.പി ജോര്‍ജ്, ടി.പി രാജീവന്‍, യു കുഞ്ഞമ്പു, കെ.എം പത്മനാഭന്‍, എ.ടി പ്രസന്ന സംസാരിച്ചു.
ഭാരവാഹികള്‍: ടി.ആര്‍ ഭാര്‍ഗവി (പ്രസിഡന്റ്), എം പ്രകാശന്‍, പി.കെ വിനോദ് (വൈസ് പ്രസിഡന്റ്), കെ.എം പത്മനാഭന്‍ (സെക്രട്ടറി), പി.പി ഗീത (ജോയിന്റ് സെക്രട്ടറി), എം.കെ രാഘവന്‍ (ട്രഷറര്‍), എ.ടി പ്രസന്ന (വനിതാഫോറം കണ്‍വീനര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."