നിര്‍ധന കുടുംബത്തിന് വൈ.എം.സി.എയുടെ കൈത്താങ്ങ്
ആലക്കോട്: വൈ.എം.സി.എ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ നിര്‍ധന കുടുബത്തിന് പാര്‍പ്പിടമൊരുങ്ങുന്നു.
ആലക്കോട് പെരുനിലത്തെ പരേതനായ ഒ.ജി ശശിയുടെ കുടുംബത്തിനാണ് അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം യാതാര്‍ഥ്യമാകുന്നത്. ലോട്ടറി തൊഴിലാളിയായിരുന്ന ശശി രണ്ടു വര്‍ഷം മുമ്പാണ് അസുഖം ബാധിച്ച് മരിച്ചത്.
ഭാര്യയും രണ്ടു കുട്ടികളും ഉള്‍പ്പെടുന്ന കുടുംബത്തിന് പാര്‍പ്പിടം ഒരുക്കാന്‍ വൈ.എം.സി.എ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങുകയായിരുന്നു. ചിരപ്പുരത്ത് ചാക്കോച്ചന് സൗജന്യമായി നല്കിയ അഞ്ചു സെന്റ് സ്ഥലത്താണ് വീട് നിര്‍മിക്കുന്നത്.
നാല്പതോളം പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ വീട് നിര്‍മാണത്തിനാവശ്യമായ തുക സമാഹരിക്കാന്‍ കഴിഞ്ഞു.
ആലക്കോട് നെല്ലിപ്പാറ ബൈപ്പാസ് റോഡില്‍ പെരുനിലത്താണ് സ്നേഹ ഭവനത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നത്.
ക്ലബ് പ്രസിഡന്റ് ബിജു ജെയിംസ്, സെക്രട്ടറി ഷിജോ പുളിക്കന്‍ എന്നിവരാണ് നിര്‍മാണ പ്രവൃത്തികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."