HOME
DETAILS
MAL
വോട്ടെടുപ്പിന്റെ തൊട്ടടുത്ത ദിവസവും ഡ്യൂട്ടി കാലയളവായി പരിഗണിക്കും
backup
May 13 2016 | 17:05 PM
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ദിവസത്തിന്റെ തൊട്ടടുത്ത ദിവസവും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി ദിനമായി കണക്കാക്കുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ഇ.കെ മാജി അറിയിച്ചു.
റീപോള്‍ ഉണ്ടാകുന്ന പക്ഷം അതിന്റെ തൊട്ടടുത്ത ദിവസവും ഡ്യൂട്ടി ദിനമായി കണക്കാക്കും. അതിനാല്‍ ഈ ദിവസങ്ങളില്‍ ഉദ്യോഗസ്ഥര്‍ അവര്‍ ജോലി ചെയ്യുന്ന ഓഫിസുകളില്‍ റിപ്പോര്‍ട്ടു ചെയ്യേണ്ടതില്ല. കൂടാതെ ദീര്‍ഘദൂര യാത്ര വേണ്ടിവരുന്ന സ്ഥലങ്ങളില്‍ പോളിങ് സാമഗ്രികള്‍ തിരിച്ചേല്‍പ്പിക്കുന്ന ദിവസത്തിന്റെ തൊട്ടടുത്ത ദിവസവും ഡ്യൂട്ടി കാലയളവായി പരിഗണിക്കുമെന്നും ചീഫ് ഇലക്ടറല്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."