HOME
DETAILS
MAL
കെ.എ.പിയില്‍ പാസിങ് ഔട്ട് പരേഡ് ഇന്ന്
backup
October 16 2016 | 01:10 AM
കണ്ണൂര്‍: മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയന് പരിശീലനം പൂര്‍ത്തിയാക്കിയവരുടെ പാസിങ് ഔട്ട് പരേഡ് ഇന്നു നടക്കും. രാവിലെ 7.30ന് മുഖ്യമന്ത്രി പിണറായി വിജയന് സല്യൂട്ട് സ്വീകരിക്കും. സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബഹ്റ, എ.ഡി.ജി.പി(ആംഡ് ബറ്റാലിയന്) നിതിന്‍ അഗര്‍വാള്‍, കെ.എ.പി നലാം ബറ്റാലിയന് കമന്ഡന്റ് കെ.പി ഫിലിപ്പ്, എം.എസ്.പി കമാന്‍ഡന്റ് പി.എ വത്സന് സംബന്ധിക്കും. കെ.എ.പിയിലെ 223 പേരും മലബാര്‍ സ്പെഷല്‍ പൊലിസിലെ 60 പേരും ഉള്‍പ്പെടെ 283 പൊലിസുകാരുമാണ് പരേഡില്‍ പങ്കെടുക്കുന്നത്. നാലു എം.ബി.എക്കാരും 16 ബിരുദാനന്തര ബിരുദധാരികളും എട്ട് ബി.എഡ്ധാരികളും അഞ്ച് ബി.ടെക്ധാരികളും 107 ബിരുദധാരികളും ഒരു ടി.ടി.സി, 53 ടെക്നിക്കല്‍ യോഗ്യതയുളളവരുമാണ്. 89 പേര് പ്ലസ്ടു, എസ്.എസ്.എല്‍.സി വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."