HOME
DETAILS
MAL
വോട്ടവകാശം വിനിയോഗിക്കണം: ഗവര്‍ണര്‍
backup
May 13 2016 | 17:05 PM
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അഭ്യര്‍ഥിച്ചു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ സാക്ഷരതയിലും സാമൂഹികബോധത്തിലും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനത്തെ ജനതയെന്ന നിലയ്ക്ക് ജനാധിപത്യപ്രക്രിയയില്‍ സജീവപങ്കാളിത്തം ഉറപ്പാക്കാനുള്ള ചുമതല നമുക്കുണ്ടെന്നും ഉത്തരവാദിത്വമുള്ള പൗരരെന്നനിലയിലുള്ള ഈ കടമ നിറവേറ്റാനായി 16നു നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ എല്ലാ വോട്ടര്‍മാരും അവരുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."