പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യ-യു.എസ് ബന്ധം ശക്തിപ്പെടുത്തും: ട്രംപ്
എഡിസണ്: താന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബഌക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. തന്റെ ഭരണത്തിന് കീഴില്‍ ഇന്ത്യയും യു.എസും ഉറ്റ സുഹൃത്തുക്കളായിരിക്കുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയിലെ റിപ്ലബിക്കന്‍ ഹിന്ദു കൂട്ടായ്മയുടെ ചാരിറ്റി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
ഒന്നിച്ചുള്ള പ്രവര്‍ത്തനത്തില്‍ അസാധാരണമായ ഭാവിയാണ് ഇരുരാജ്യങ്ങളേയും കാത്തിരിക്കുന്നത്. സമ്പത്ത് വ്യവസ്ഥയേയും ഉദ്യോഗസ്ഥ ഭരണസംവിധാനത്തേയും നവീകരിക്കുന്നതില്‍ ഊര്‍ജ്ജസ്വലനാണ് നരേന്ദ്രമോദി. അദ്ദേഹത്തിന്റെ ഈ രീതി യു.എസിനും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ ഹിന്ദുക്കളുടേയും ഇന്ത്യയുടേയും കടുത്ത ആരാധകനാണ്. തെരഞ്ഞെടുക്കുപ്പെട്ടാല്‍ ഇന്ത്യയ്ക്കും ഹിന്ദു വംശജര്‍ക്കും ഒരു യഥാര്‍ഥ സുഹൃത്തിനേയാണ് വൈറ്റ്ഹൌസില്‍ ലഭിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ തീവ്രവാദവിരുദ്ധ പോരാട്ടത്തേയും ട്രംപ് പ്ര്ശംസിച്ചു. ഈ തെരഞ്ഞെടുപ്പ് കാലത്ത് ആദ്യമായാണ് ഒരു പ്രസിഡന്റ് സ്ഥാനാര്‍ഥി ഇന്ത്യ്ന് സമൂഹത്തെ അഭിസംബോധന ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."