HOME
DETAILS
MAL
വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്; ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വെടിവെയ്പ്പ്
backup
October 16 2016 | 05:10 AM
ശ്രീനഗര്‍: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാകിസ്താന് പ്രകോപനം. ജമ്മു കശ്മിരിലെ രജൗരി ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് വെടിവയ്പുണ്ടായത്.
ഇന്ത്യയുടെ നാലു സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ഇന്ത്യയും അതേ നാണയത്തില്‍ തിരിച്ചടിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈനികര്‍ക്ക് പരുക്കേറ്റിട്ടില്ല.
സെപ്തംബര്‍ 29 ന് ഇന്ത്യ നടത്തിയ അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണത്തിനു ശേഷം വ്യാപകമായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് പാകിസ്താന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടാവുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. നിയന്ത്രണരേഖയ്ക്കു സമീപമുള്ള ഗ്രാമങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."