HOME
DETAILS
MAL
വാരാണസി ദുരന്തം: 5 പൊലിസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു
backup
October 16 2016 | 06:10 AM
ലക്നൗ: വരാണസിയിലെ രാജ്ഘട്ട് പാലത്തില്‍ തിക്കിലും തിരക്കിലുംപെട്ട് 24 പേര് മരിച്ച സംഭവത്തില്‍ 5 പൊലീസ് ഉദ്യോഗസ്ഥരെ യുപി സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു.
സിറ്റി പൊലീസ് സൂപ്രണ്ട് സുധാകര്‍ യാദവ്,ട്രാഫിക് പൊലീസ് സൂപ്രണ്ട് കമാല്‍ കിഷോര്‍, സര്‍ക്കിള്‍ ഓഫിസര്‍ രാഹുല്‍ മിശ്ര അടക്കമുള്ളവര്‍ക്കെതിരെയാണ് നടപടി.
ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
ജയ് ഗുരുദേവിന്റെ പ്രാര്‍ഥനാചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും യുപി സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."