HOME
DETAILS
MAL
ഏക സിവില്‍കോഡ് കൊണ്ടുവരാനുള്ള നീക്കം രാജ്യത്തെ വര്‍ഗീയധ്രുവീകരണത്തിലേക്ക് എത്തിക്കാന്‍: വി.എം സുധീരന്
backup
October 16 2016 | 09:10 AM
തിരുവനന്തപുരം: രാജ്യത്ത് ഏക സിവില്‍ കോഡ് കൊണ്ടുവരാനുള്ള നീക്കത്തിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യമാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ വി.എം സുധീരന് പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും വി.എം സുധീരന് പറഞ്ഞു. ബഹുസ്വരതയെ തകര്‍ത്ത് രാജ്യത്തെ വര്‍ഗീയധ്രുവീകരണത്തിലേക്ക് എത്തിക്കാനാണ് ഇതുവഴി കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജനങ്ങളുടെ ഐക്യത്തേക്കാളും രാജ്യതാല്പ്പര്യങ്ങളേക്കാളും വലുത് സങ്കുചിത വര്ഗീയരാഷ്ട്രീയമാണെന്ന സംഘപരിവാറിന്റെ കാഴ്ചപ്പാടാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തില്‍ ഫലിക്കുന്നത്. രാജ്യത്ത് അസ്വസ്ഥത വരുത്താന്‍ ഇടവരുത്തുന്ന ഇത്തരം നീക്കങ്ങളെ ഒറ്റക്കെട്ടായി എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും സുധീരന് അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."